Latest News

 ബെന്യാമനും ജി ആര്‍ ഇന്ദുഗോപനും ഒത്തുചേര്‍ന്ന് തിരക്കഥ;മാത്യു തോമസും മാളവിക മോഹനനും നായിക നായകന്മാര്‍; 'ക്രിസ്റ്റി'ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

Malayalilife
  ബെന്യാമനും ജി ആര്‍ ഇന്ദുഗോപനും ഒത്തുചേര്‍ന്ന് തിരക്കഥ;മാത്യു തോമസും മാളവിക മോഹനനും നായിക നായകന്മാര്‍; 'ക്രിസ്റ്റി'ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

അക്ഷരങ്ങളുടെ 'ലോകത്തെ പ്രതിഭാധനന്മാര്‍ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആര്‍ ഇന്ദുഗോപനും ഒത്തുചേര്‍ന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കര്‍, ജീത്തു ജോസഫ്, ജെകെ, വേണു സലിം അഹമ്മദ്, തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പോന്ന അനുഭവജ്ഞാനത്തിലൂടെയാണ് ആല്‍വിന്‍ ഹെന്റി ഇപ്പോള്‍ സ്വതന്ത്ര സംവിധായകനാകുന്നത്. ചിത്രത്തിന് പേരിട്ടിരിക്കുകയാണ്.

'ക്രിസ്റ്റി' എന്നാണ് ചിത്രത്തിന്റെ പേര്. യുവനിരയിലെ ശ്രദ്ധേയരായ നടന്‍ മാത്യു തോമസാണ് ചിത്രത്തില്‍ ക്രിസ്റ്റി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. ഇതാദ്യമായിട്ടാണ് ഇരുവരും ഒന്നിച്ച അഭിനയിക്കുന്നത്.

റോക്കി മൗണ്ടെയിന്‍ സിനിമാസ്'ന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.പൂവാര്‍ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിന്റെ സംസ്‌കാരവും, ആചാരവും, ഭാഷയുമൊക്കെ പഞ്ചാത്തലമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.

ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. 'പട്ടം പോലെ', 'ഗ്രേറ്റ് ഫാദര്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാളവികാ മോഹനന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവന്‍, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായര്‍ മഞ്ജു പത്രോസ്, സ്മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ - ആല്‍വിന്‍ ഹെന്റി. അന്‍വര്‍ അലി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത ഈണം പകര്‍ന്നിരിക്കുന്നു. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും മനു ആന്റണി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം -സുജിത് രാഘവ്, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -ഷെല്ലി ശ്രീസ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍. പൂവാര്‍, വിഴിഞ്ഞം, നെയ്യാറ്റിന്‍കര ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രകരണം പൂര്‍ത്തിയാകും. പിആര്‍ഒ വാഴൂര്‍ ജോസ്. ഫോട്ടോ - സിനറ്റ് സേവ്യര്‍.

mathew thomas malavika mohanan film is titled christy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES