തൃശൂരില്‍ വിജയിച്ചില്ലെങ്കില്‍ പോലും സുരേഷ് ഗോപി പിടിച്ചു വാങ്ങിയത് രണ്ട്് ലക്ഷത്തിലധികം വോട്ടുകളാണ്. പരാജയത്തില്‍ എതിര്‍ചേരിയില്‍ നിന്ന് ട്രോളുകള്‍ ഏറ്റുവാങ്ങുമ്പോഴും ഇതിനോട് പ്രതികരിക്കാന്‍ സുരേഷ് ഗോപി തയ്യാറായിട്ടില്ല. ഇപ്പോള്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മായാ മേനോന്‍.
പ്രതാപനാണ് തൃശൂര്‍ പിടിച്ചടക്കിയതെങ്കിലും താരം സുരേഷ് ഗോപിയാണെന്ന് മായ പറയുന്നു. മൂന്നാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചതെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യുവുമായുള്ള വോട്ടുവ്യത്യാസം വെറും 20000 മാത്രമെന്ന് മായ മേനോന്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം സുരേഷ് ഗോപിയെ പരിഹസിച്ച് സമൂഹമാധ്യമരംഗത്ത് ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഈ തിരഞ്ഞെടുപ്പിലെ കോമാളിയാണ് സുരേഷ് ഗോപി എന്നാണ് എഴുത്തുകാരനായ ബെന്യാമിന്‍ അഭിപ്രായപ്പെട്ടത്.
മായ മേനോന്റെ കുറിപ്പ് വായിക്കാം
'സുരേഷേട്ടാ, വിഷമിക്കേണ്ട...സുരേഷേട്ടന്‍ ഇപ്പോഴും സൂപ്പറാ...അതില്‍ ഒരു സംശയവുമില്ല. വെറും 17 ദിവസമാണ് സുരേഷ് ഗോപി തൃശൂരില്‍ പ്രചാരണ രംഗത്തുണ്ടായത്. അവസാന നിമിഷം അങ്കത്തട്ടിലേറിയ സ്ഥാനാര്‍ത്ഥി പക്ഷേ നേടിയ വോട്ടുകളുടെ എണ്ണം 2,93,822..'
'കൃത്യമായി പറഞ്ഞാല്‍ 2014-ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.പി ശ്രീശന്‍ നേടിയതിനെക്കാളും 191,141 വോട്ടുകളുടെ വര്‍ധനവ്. പ്രതാപനാണ് തൃശൂര്‍ പിടിച്ചടക്കിയതെങ്കിലും താരം സുരേഷ് ഗോപിയാണ്. രണ്ടാമത് എത്തിയ രാജാജിയെക്കാളും 20000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക് ഉള്ളത്.'-മായ മേനോന്‍ പറഞ്ഞു