നടി മേഘ്നരാജിന്റെ സീമന്തത്തിന്റെയും ബേബിഷവറിന്റെയും വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. മൂന്നു മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് മേഘ്നയ്ക്ക് ചിരുവിനെ നഷ്ടമാകുന്നത്. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായ ചിരുവിന്റെ വിയോഗത്തില്‍ ആ കുടുംബം മുഴുവന്‍ പതറി പോയിരുന്നു. സഹോദരനും അപ്പുറത്ത് ധ്രുവയും ചിരുവും അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു. ആ വേദനയില്‍ എല്ലാ3വരെയും ചേര്‍ത്ത് പിടിച്ച് നിന്നത് ധ്രുവ ആയിരുന്നു. കഴിഞ്ഞ ദിവസം ചിരുവിന്റെ കട്ടൗട്ടും ചിത്രങ്ങളും അടുത്ത് വച്ചുകൊണ്ടായിരുന്നു സീമന്ത ചടങ്ങ് നടത്തിയത്.
ചേട്ടനരികില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴും കണ്ണ് തുടക്കുന്നുണ്ടായിരുന്നു ധ്രുവ സര്‍ജ. സീമന്ത ചടങ്ങിന് പിന്നാലെയായാണ് ബേബി ഷവര്‍ പാര്‍ട്ടി നടത്തിയത്. ധ്രുവയും ഭാര്യയും ചേര്‍ന്നായിരുന്നു പാര്‍ട്ടി ഒരുക്കിയത്. ചിരുവിന്റെ ആഗ്രഹം പോലെ പ്രിയതമയ്ക്ക് അരികില്‍ നില്‍ക്കുന്ന ചിരുവിനെ കണ്ടപ്പോള്‍ സങ്കടവും സന്തോഷവും ഒരുപോലെ തോന്നിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ചിരു ആഗ്രഹിച്ചത് പോലെയുള്ള ബേബി ഷവര്‍ പാര്‍ട്ടിയായിരുന്നു ധ്രുവ സര്‍ജ ഒരുക്കിയത്. ചേട്ടന്റെ മനസ്സും ആഗ്രഹങ്ങളും അറിയാവുന്ന സഹോദരനായിരുന്നു ധ്രുവ. സീമന്ത ചടങ്ങിന് ശേഷം ധ്രുവയുടെ നേതൃത്വത്തിലായിരുന്നു ബേബി ഷവര്‍. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ചിരുവിന്റെ ചിത്രങ്ങളും കട്ടൗട്ടുകളും വേദിയില്‍ സ്ഥാപിച്ചിരുന്നു. ബേബിഷവറിന്റെ ചിത്രങ്ങളം വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
ധ്രുവയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ബേബിഷവര്‍ ആഘോഷത്തിനൊപ്പം പിറന്നാളും ആഘോഷിക്കുകയായിരുന്നു. സഹോദരന് പിറന്നാളാശംസ അറിയിച്ച് മേഘ്‌ന എത്തിയിരുന്നു. നീ എനിക്കരികില്‍ എന്നും ശക്തനായുണ്ടാവുമെന്ന് അറിയാം, അത് പോലെ തന്നെ ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടാവും. എന്നും നീ സന്തോഷവാനായിരിക്കാനാണ് ഞാനും ആഗ്രഹിക്കുന്നത്. ചിരു എങ്ങനെയാണ് പുഞ്ചിരിക്കുന്നത് അത് പോലെ തന്നെ നീയും ചെയ്യണം. ബേബി ഷവര്‍ ചടങ്ങിനിടയിലെ ചിത്രം പങ്കുവെച്ചായിരുന്നു മേഘ്‌ന എത്തിയത്. താരത്തിന് ആശംസകളിറിയിച്ച് ആരാധകരും എത്തിയിരുന്നു എത്രത്തോളം സങ്കടം അടക്കി പിടിച്ചാകും ആ കുടുംബം ഇങ്ങനെ ചിരിച്ച് നില്‍ക്കുന്നതെന്നാണ് ആരാധകര്‍ പറഞ്ഞത്.