Latest News

മുറിച്ചത് നാലു കേക്കുകള്‍..! ഊതണ്ണാ എന്ന് ആര്‍പ്പുവിളിച്ച് ആരാധകര്‍..! കേക്കിനൊപ്പം സുചിത്രയ്ക്ക് ഉമ്മയും..! വീഡിയോ സൂപ്പര്‍..!

Malayalilife
മുറിച്ചത് നാലു കേക്കുകള്‍..! ഊതണ്ണാ എന്ന് ആര്‍പ്പുവിളിച്ച് ആരാധകര്‍..! കേക്കിനൊപ്പം  സുചിത്രയ്ക്ക് ഉമ്മയും..! വീഡിയോ സൂപ്പര്‍..!

ന്നലെ സോഷ്യല്‍ മീഡിയയിലെ തരംഗം നടന്‍ മോഹന്‍ലാലിന്റെ ജന്മദിന ആഘോഷമായിരുന്നു. 59ാം വയസിലേക്ക് കടന്ന ലാലേട്ടന്  ആശംസ നേര്‍ന്ന് നിരവധി സിനിമാ താരങ്ങളാണ് രംഗത്തെത്തിയത്. പിറന്നാള്‍ ദിനത്തില്‍ വാര്‍ധക്യത്തിലേക്ക് കടക്കുന്നുവെന്ന താരത്തിന്റെ ബ്ലോഗും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലും ഭാര്യ സുചിത്രയും ചേര്‍ന്ന് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോയാണ്  വൈറലായി മാറുന്നത്. 

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ 59ാം പിറന്നാള്‍ സോഷ്യല്‍മീഡയയയില്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു.മമ്മൂട്ടിയുംപൃഥ്വിരാജും സുരേഷ് ഗോപിയും അടക്കം മലയാള സിനിമയിലെ നടി നടന്മാരെല്ലാം താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. 

പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചും ജീവിതത്തെക്കുറിച്ചുള്ള വിശാല കാഴ്ചപ്പാടും നിരത്തിയ മോഹന്‍ലാലിന്റെ ബ്ലോഗും പിന്നീട് ചര്‍ച്ചയായി മാറി. മരണത്തിലേക്കുള്ള ദൈര്‍ഘ്യം കുറയുന്നെന്നും. പോയകാലത്തിലെ ലാളനകളും പ്രശംസകളും ഒപ്പം എതിരഭിപ്രായങ്ങളേയും എല്ലാം ഒരുപോലെ കാണുന്നു എന്ന് പറഞ്ഞാണ് താരം ബ്ലോഗ് അവസാനിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ലാല്‍ തന്റെ പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ വൈറലായി മാറുന്നത്. ഭാര്യ സുചിത്രയ്‌ക്കൊപ്പം വീട്ടില്‍ വച്ചാണ് ലാല്‍ പിറന്നാള്‍ ആഘോഷിച്ചത്. ആരാധകര്‍ എത്തിച്ച നാലു കേക്കുകളാണ് മോഹന്‍ലാല്‍ മുറിച്ചത്. ഇതിന്‌റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

ആന്റണി പെരുമ്പാവൂരാണ് വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചത്. മെഴുകുതിരി ഊതാന്‍ മറക്കുന്ന ലാലിനോട് ഊതണ്ണാ ഊത് എന്ന് ആരാധകര്‍ ആര്‍പ്പുവിളിക്കുന്നതും വീഡിയോയില്‍ കാണാം. കേക്ക് മുറിച്ച ശേഷം സുചിത്ര മോഹന്‍ലാലിന് നല്‍കുന്നതും താരം തിരികെ സുചിത്രയ്ക്ക് നല്‍കുന്നതും കാണാം. സുചിത്രയ്ക്ക് കേക്കിനൊപ്പം കവിളില്‍ ഒരുമ്മ കൂടി ലാല്‍ നല്‍കുന്നുണ്ട്. എന്തായാലും വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയാണ്.

mohanlal cake cutting birthday gift

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES