ലാലേട്ടന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. മോഹന്‍ലാല്‍ നായകനായി വന്‍ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ഇതെന്നതു തന്നെയാണ് കാരണം. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊടുപുഴയില്‍ ആണ് ചിത്രീകരണം നടക്കുന്നത്. അടുത്തിടെ സിനിമയുടെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മോഹന്‍ലാല്‍ സിനിമയുടെ ലൊക്കേഷനിലേക്ക് വരുന്നതിന്റെ വീഡിയോ ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
വഴിത്തല സ്വദേശി മഠത്തിപ്പറമ്പില്‍ ജോസഫിന്റെ വീടാണ് ഏഴ് വര്‍ഷം മുന്‍പ് ദൃശ്യത്തില്‍ മോഹന്‍ലാല്‍ ചെയ്ത ജോര്‍ജുകുട്ടിയുടെ വീടായി ചിത്രീകരിച്ചത്. ദൃശ്യം 2ലും പ്രധാന ലൊക്കേഷനാണ് വീട്. ഇവിടുത്തെ ഗേറ്റ് കടന്ന് മോഹന്‍ലാലിന്റെ പുതിയ വാഹനമായ ടൊയോട്ട വെല്‍ഫയര്‍ കാര്‍ എത്തുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
KL 07 CU 2020 എന്ന ഫാന്‍സി നമ്പരിലുള്ള മോഹന്‍ലാലിന്റെ കാര്‍ റോഡില്‍ നിന്ന് തിരിഞ്ഞ് വീട്ടിലേക്ക് കയറുന്നതിന്റേതാണ് തരംഗം ആയ ചിത്രം. 79.5 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുള്ള വെല്‍ഫയര്‍ സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ ഉപഭോക്താക്കളില്‍ ഒരാളായിരുന്നു മോഹന്‍ലാല്‍. ആ സമയത്ത് അത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ കാറില്‍ നിന്നിറങ്ങുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദൃശ്യം. വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാ?ഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമ്പോഴും വലിയ ആവേശത്തിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടയില്‍ നിന്നും ജോര്‍ജുകുട്ടിക്കും കുടുംബത്തിനുമൊപ്പം പകര്‍ത്തിയ ഒരു ചിത്രം ജീത്തു ജോസഫ് പങ്കുവച്ചത് വൈറലായി മാറിയിരുന്നു.