മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ദീപാവലി റിലീസായി എത്തുന്ന ചിത്രത്തിന് യുഎഇയില്‍ ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.മുരുകന് ശേഷം മോഹന്‍ലാലും സംവിധായകന്‍ വൈശാഖും ഒരുമിക്കുന്ന ചിത്രം കൂടിയാണിത് പുലിമുരുകന്റെ രചയിതാവ് ഉദയ് കൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നതും.
ഒക്ടോബര്‍ 21നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. എല്‍.ജി,ബി,ടി.ക്യു രംഗങ്ങളാണ് ഗള്‍ഫ് മേഖലയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന.ലോകവ്യാപകമായി ഈ മാസം 21-ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് തിരിച്ചടി. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ജിസിസി രാജ്യങ്ങളില്‍ ചിത്രം റീ സെന്‍സറിങ്ങിന് നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകരെന്നാണ് വിവരം...
നിലവിലെ സാഹചര്യത്തില്‍ ചിത്രം 21-ന് ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്യാനാകില്ല.....സതീഷ് കുറുപ്പ് ആണ് മോണ്‍സ്റ്ററിന്റെ ഛായാഗ്രാഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്!*!ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍