Latest News

ഒറ്റ മിനിട്ട് കൊണ്ട് ലാലേട്ടന്റെ മീശപിരിച്ച ചിത്രം വരച്ച് നാദിര്‍ഷ; അമ്മ മീറ്റിങ്ങില്‍ മോഹന്‍ലാലിനെ ലൈവായി വരച്ച ചിത്രം പങ്കുവച്ചത് ബാല; ചിത്രം ഏറ്റെടുത്ത് ആരാധകരും

Malayalilife
  ഒറ്റ മിനിട്ട് കൊണ്ട് ലാലേട്ടന്റെ മീശപിരിച്ച ചിത്രം വരച്ച് നാദിര്‍ഷ; അമ്മ മീറ്റിങ്ങില്‍ മോഹന്‍ലാലിനെ ലൈവായി വരച്ച ചിത്രം പങ്കുവച്ചത് ബാല; ചിത്രം ഏറ്റെടുത്ത് ആരാധകരും

താരസംഘടനയായ അമ്മയുടെ നിര്‍ണായക ജനറല്‍ ബോഡി യോഗം നടക്കുന്നതിനിടെ ഒരുക്കിയ കുസൃതിയാണ് ഇപ്പോള്‍ വൈറലാകുന്നത്. സംഘടനയുടെ ഭരണഘടനാ ഭേദഗതി വരുത്താനായി ചേര്‍ന്ന യോഗത്തിനിടെയാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ സ്‌കെച്ച് പിറന്നത്. നടന്‍ ബാലയാണ് ഫെയ്‌സ്ബുക്കിലൂടെ ലാല്‍ സ്‌കെച്ച് പുറത്തുവിട്ടത്.

മോഹന്‍ലാല്‍ വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് ബാലയുടെ അടുത്തിരുന്ന നാദിര്‍ഷ കയ്യിലിരുന്ന പെന്‍സില്‍ കൊണ്ട് ഒരു മിനിറ്റുകൊണ്ട് പേപ്പറില്‍ ലാലിനെ വരച്ചിട്ടത്. മികച്ച കഴിവിനേക്കാളും ഉപരിയായി ആരാധക സ്‌നേഹമാണ് ആ വകളില്‍ കണ്ടതെന്നും ബാല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

mohanlal sketch by nadirsha goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES