താരങ്ങളൊക്കെ കൃഷിയില്‍ സജീവമാകുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ ദിവസം തന്റെ തോട്ടത്തില്‍ നിന്നും വിളവെടുത്ത പഴത്തിന്റെ ചിത്രം പങ്കുവച്ച് മമ്മൂക്ക എത്തിയിരുന്നു. സണ്‍ഡ്രോപ്പ് എന്ന പഴമായിരുന്നു താരം വിളവെടുത്തത്. മമ്മൂക്കയ്ക്ക് കൃഷിയോടും പ്രകൃതിയോടും ഉളള താത്പര്യം മനസ്സിലാക്കിയാണ് മകള്‍ സുറുമി അദ്ദേഹത്തിന്റെ പിറന്നാളിന് കേക്ക് ഒരുക്കിയതും. മറ്റു പല താരങ്ങളും ലോക്ഡൗണ്‍ ആയതോടെ കൃഷിയില്‍ സജീവമായിരിക്കയാണ്. ഇപ്പോള്‍ കൃഷിയിടത്തിലെ ലാലേട്ടന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
ഇപ്പോള്‍ കലൂരിലെ തന്റെ അരയേക്കര്‍ സ്ഥലത്തെ കൃഷിയിടത്തെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ് ലാലേട്ടന്‍. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കര്‍ സ്ഥലത്താണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണം. മണ്ണിനെ അറിഞ്ഞ് ജൈവവളം മാത്രമിട്ടാണ് കൃഷി. ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയ മുതല്‍ കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുകയായിരുന്നു താരം. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കര്‍ സ്ഥലത്താണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണം. മണ്ണിനെ അറിഞ്ഞ് ജൈവവളം മാത്രമിട്ടാണ് കൃഷി. ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയ മുതല്‍ കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുകയായിരുന്നു താരം.
വിഷമില്ലാ പച്ചക്കറിയുടെ സര്‍ക്കാര്‍ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് മോഹന്‍ലാല്‍. നേരത്തെ തന്നെ പറമ്പില്‍ കൃഷി ഇറക്കിയിരുന്നെങ്കിലും ലോക്ഡൗണ്‍ കാലത്ത് ആണ് താരം ഇതില്‍ സജീവമാകുന്നത്. തലയില്‍കെട്ടുമായി അസ്സല്‍ കൃഷിക്കാരന്‍ വേഷത്തിലെ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.