Latest News

കൂളിങ് ഗ്‌ളാസ് ധരിച്ചുള്ള ചിത്രം പങ്ക് വച്ച നദിയ മൊയ്തുവിനോട് സംശയവുമായി ആരാധകര്‍; ഇത് നോക്കെത്താ ദൂരത്തില്‍ ഗേളി വച്ച കണ്ണടയാണോയെന്ന് ചോദ്യമുയര്‍ത്തി സോഷ്യല്‍മീഡിയ

Malayalilife
 കൂളിങ് ഗ്‌ളാസ് ധരിച്ചുള്ള ചിത്രം പങ്ക് വച്ച നദിയ മൊയ്തുവിനോട് സംശയവുമായി ആരാധകര്‍; ഇത് നോക്കെത്താ ദൂരത്തില്‍ ഗേളി വച്ച കണ്ണടയാണോയെന്ന് ചോദ്യമുയര്‍ത്തി സോഷ്യല്‍മീഡിയ

ലയാള സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ മുന്‍നിരയിലുളള താരമാണ് നാദിയ മൊയ്ദു. ഒരിടവേളയ്ക്കു ശേഷം ഭീഷ്മപര്‍വ്വംഎന്ന മമ്മൂട്ടി ചിത്രത്തിലൂടെ നാദിയ തിരിച്ചെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവച്ചിരിക്കുന്ന ചിത്രത്തിലെ കൂളിങ്ങ് ഗ്ലാസ് സംബന്ധിച്ച ചര്‍ച്ചകളാണ് കമന്റ് ബോക്സില്‍ ഉയരുന്നത്.

ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയനോക്കെത്താദൂരത്തു കണ്ണുംനട്ട്എന്ന ചിത്രത്തിലെ പ്രശസ്തമായ കണ്ണാടിയാണോയെന്നാണ് ആരാധകരും സംശയം. ചിത്രത്തില്‍ നാദിയയുടെ കഥാപാത്രമായ ഗേര്‍ളി മോഹന്‍ലാലിന്റെ കഥാപാത്രമായ ശ്രീകുമാറിനെ പറ്റിക്കാന്‍ പറയുന്ന കോസ്മോഫ്രില്‍ ഗ്ലാസസ്സ് ആസ്വാദകരെ ഏറെ ചിരിപ്പിച്ച സീനുകളിലെന്നാണ്

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ അറുപത്തോളം സിനിമകളില്‍ നാദിയ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം വിദേശത്തേയ്ക്കു പോയ നാദിയ പിന്നീട് 2004 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രംഎം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയിലൂടെയാണ് തിരിച്ചുവരുന്നത്. ആഹാ സുന്ദരായാണ് അവസാനമായി നാദിയയുടെ പുറത്തിറങ്ങിയ ചിത്രം.

nadiya moidu shares photo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES