Latest News

ആഗോള പ്രേക്ഷകര്‍ക്കായി ഭാരതീയ ഇതിഹാസകാവ്യമായ രാമായണത്തിന്റെ ചലച്ചിത്രാവിഷ്‌കാരവുമായി റോക്കിങ് സ്റ്റാര്‍ യഷും നമിത് മല്‍ഹോത്രയും

Malayalilife
 ആഗോള പ്രേക്ഷകര്‍ക്കായി ഭാരതീയ ഇതിഹാസകാവ്യമായ രാമായണത്തിന്റെ ചലച്ചിത്രാവിഷ്‌കാരവുമായി റോക്കിങ് സ്റ്റാര്‍ യഷും നമിത് മല്‍ഹോത്രയും

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഭാരതീയ ഇതിഹാസകാവ്യമായ രാമായണം പരിചയപ്പെടുന്നതിനായി അതിന്റെ ചലച്ചിത്രാവിഷ്‌കാരവുമായി രാജ്യത്തെ പ്രമുഖ നിര്‍മാണക്കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും കെജിഎഫ് ഫെയിം റോക്കിങ് സ്റ്റാര്‍ യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ഒന്നിക്കുന്നു. ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ലോക ജനതയ്ക്ക് മുന്നില്‍ എത്തിക്കുകയെന്ന ചിറകാല അഭിലാഷമാണ് നിരവധി അക്കാദമി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള വിശ്വല്‍ ഇഫക്റ്റ്സ് കമ്പനിയായ ഡിഎന്‍ഇജി-യുടെ ഗ്ലോബല്‍ സിഇഒ കൂടിയായ നമിത മല്‍ഹോത്രയെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്.

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ദംഗല്‍, ചിച്ചോര്‍ എന്നിവയുടെ സംവിധായകന്‍ നിതീഷ് തിവാരിയാണ് രാമായണത്തിന്റെ സംവിധായകന്‍. ബോളിവുഡിലെയും മറ്റ് പ്രാദേശിക സിനിമാരംഗത്തെയും പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന രാമായണക്കഥ അതിന്റെ എല്ലാ സത്യസന്ധതയോടുംകൂടി ലോക ജനതയ്ക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്ന വലിയ ഉത്തരവാദിത്തം നിറവേറ്റാന്‍ പങ്കാളിയായി ഇന്ത്യന്‍ സിനിമയുടെ മുഖമായി മാറിക്കഴിഞ്ഞ യഷിനെ തന്നെ ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് നമിത് മല്‍ഹോത്ര പറഞ്ഞു. ഇന്ത്യന്‍ സിനിമയെ ആഗോളതലത്തിലേക്ക് എത്തിക്കുന്ന സിനിമ നിര്‍മിക്കുകയെന്നത് തന്റെ ജീവിതാഭിലാഷമാണെന്നും അതിന് ലോകത്തെ തന്നെ മികച്ച വിഎഫ്എക്സ് സ്റ്റുഡിയോയുമായി സഹകരിക്കാനാകുന്നതില്‍ അത്യധികമായ സന്തോഷമുണ്ടെന്ന് യഷ് വ്യക്തമാക്കി.

Read more topics: # യഷ്
namith malhothra and yash

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES