Latest News

നമിതാ പ്രമോദും ബിസിനസ് രംഗത്തേക്ക്;  തന്റെ പ്രിയ നഗരമായ കൊച്ചിയില്‍ പുതിയ സംരംഭം  ആരംഭിക്കുന്ന സന്തോഷം പങ്ക് വച്ച് നടി

Malayalilife
നമിതാ പ്രമോദും ബിസിനസ് രംഗത്തേക്ക്;  തന്റെ പ്രിയ നഗരമായ കൊച്ചിയില്‍ പുതിയ സംരംഭം  ആരംഭിക്കുന്ന സന്തോഷം പങ്ക് വച്ച് നടി

മലയാളികളുടെ ഇഷ്ട താരമാണ് നമിത പ്രമോദ്. താരം ഇപ്പോള്‍ അഭിനയത്തിനൊപ്പം ബിസിനസിലേക്കും ചുവടുവയ്ക്കുകയാണ്.സമ്മര്‍ ടൗണ്‍ കഫെ എന്ന പേരിലാണ് നമിത പ്രമോദിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന പുതിയ സംരംഭം. നമിതയുടെ സമ്മര്‍ ടൗണ്‍ കഫെ ഉടന്‍തന്നെ കൊച്ചി പനമ്പള്ളി നഗറില്‍ തുറക്കും.

തന്റെ പ്രിയ നഗരത്തില്‍ പുതിയ സംരംഭം ആരംഭിക്കുകയാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണമെന്നും  നമിത സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. താരത്തിന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ താരം സമ്മര്‍ ടൗണ്‍ കഫെ എന്ന താരത്തിന്റെ സംരംഭത്തിന്റെ അക്കൗണ്ടും മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഒരു വീഡിയോയും അടിക്കുറിപ്പോടും കൂടിയാണ് താരം ഈ വിവരം പങ്കുവെച്ചത്.

എന്നാല്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നതിന് മുമ്പ് തന്നെ ഡിസംബര്‍ 18ന് വൈകിട്ട് താനൊരു സര്‍പ്രൈസ് അറിയിക്കുമെന്ന് നമിത അറിയിച്ചിരുന്നു. എന്നാല്‍ ഈ സര്‍പ്രൈസിനെ പറ്റി ആരാധകര്‍ കരുതിയിരുന്നത് നമിതയുടെ വിവാഹമോ അല്ലെങ്കില്‍ പുതിയ സിനിമയുടെ പ്രഖ്യാപനമോ എന്തെങ്കിലുമായിരിക്കാം എന്നായിരുന്നു. 

നമിത കേന്ദ്ര കഥാപാത്രമായി എത്തിയ ആണ് എന്ന ചിത്രം കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയും നിരൂപക പ്രശംസയും ആണ് ലഭിച്ചത്. സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമായിരുന്നു ഇത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NAMITHA PRAMOD (@nami_tha_)

namitha pramod new business

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES