Latest News

അമ്മയ്ക്കും അച്ഛനും സഹോദരന്റെ ഓണസമ്മാനം; മാതാപിതാക്കള്‍ക്ക് നവ്യയുടെ സഹോദരന്‍ സമ്മാനിച്ചത് എം.ജി ഹെക്ടറിന്റെ എസ്.യു.വി; മികച്ച കാറെന്നും താരത്തിന്റെ പ്രതികരണം

Malayalilife
അമ്മയ്ക്കും അച്ഛനും സഹോദരന്റെ ഓണസമ്മാനം; മാതാപിതാക്കള്‍ക്ക് നവ്യയുടെ സഹോദരന്‍ സമ്മാനിച്ചത് എം.ജി ഹെക്ടറിന്റെ എസ്.യു.വി; മികച്ച കാറെന്നും താരത്തിന്റെ പ്രതികരണം

ന്ത്യയിലെ വാഹന പ്രേമികളെ അമ്പരപ്പിച്ചുകൊണ്ടാണ് എസ് യു വി എംജി ഹെക്ടര്‍ അവതരിച്ചത്. മറ്റെല്ലാ വാഹനങ്ങളെയും കടത്തിവെട്ടുന്ന ഫീച്ചറുകളുമായാണ് വാഹനം ഇന്ത്യന്‍ നിരത്തിലെത്തിയത്. എംജി ഹെക്ടര്‍ കണ്ട് മനം മയങ്ങിയവരുടെ കൂട്ടത്തിലാമ് നടി നവ്യ നായരും. തന്റെ സഹോദരന്‍ അചഛനും അമ്മയ്ക്കും നല്‍കിയ സമ്മാനമാണിതെന്നും മികച്ച കാറാണ് ഹെക്ടറെന്നുമാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ജൂണ്‍ അവസാനമാണ് എംജി ഹെക്ടറിനെ പുറത്തിറക്കിയത്. ഒരു മാസത്തിനുള്ളില്‍ 21000 ബുക്കിങ് ലഭിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി ബുക്കിങ് നിര്‍ത്തിവെച്ചിരിക്കുകയാണ് കമ്പനി. കുറഞ്ഞ വിലയും പ്രീമിയം സെഗ്മെന്റുകളില്‍ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടറിന്റെ വന്‍ജനപ്രീതിക്കു പിന്നില്‍.

Read more topics: # navya nair ,# mg hector ,#
navya nair about mg hector

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES