Latest News

ദുബായില്‍ നിന്നും പറന്നെത്തി അനിയന്‍ വക നവ്യക്ക് ഞെട്ടിക്കല്‍ സര്‍പ്രൈസ്; കൊണ്ടുവന്ന സമ്മാനങ്ങളും കേക്കും കണ്ട് തുള്ളിച്ചാടി നവ്യ; വീഡിയോ വൈറല്‍

Malayalilife
ദുബായില്‍ നിന്നും പറന്നെത്തി അനിയന്‍ വക നവ്യക്ക് ഞെട്ടിക്കല്‍ സര്‍പ്രൈസ്; കൊണ്ടുവന്ന സമ്മാനങ്ങളും കേക്കും കണ്ട് തുള്ളിച്ചാടി നവ്യ; വീഡിയോ വൈറല്‍

ലയാളികളുടെ ഇഷ്ടനായികയായിരുന്ന നവ്യ നായര്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ്. തന്റെ വിശേഷങ്ങളും മറ്റും ആരാധകരോട് പങ്കുവയ്ക്കുന്ന താരം ഇന്നലെയാണ് തന്റെ 34ാം പിറന്നാള്‍ ആഘോഷിച്ചത്. അപ്രതീക്ഷിതമായി ദുബായില്‍ നിന്നുമെത്തിയ അനിയനാണ് ചേച്ചിക്ക് ഗംഭീകര പിറന്നാള്‍ ആഘോഷം ഒരുക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീന്‍ അവതാരകയായിട്ടാണ് നവ്യയെ മലയാളികള്‍ കണ്ടത്. കൂടാതെ നൃത്ത പരിപാടികളിലും സ്റ്റേജ് ഷോകളിലും നടി സജീവമാണ്.  അച്ഛനും അമ്മയും ഭര്‍ത്താവും മകനും അടങ്ങുന്നതാണ് നവ്യയുടെ കുടുംബം. തിരിച്ചുവരവില്‍ നാടന്‍ പെണ്‍കുട്ടി ലുക്കില്‍ നിന്നും മോഡേണ്‍ ലുക്കിലേക്കാണ് താരം എത്തിയത്.  അഭിനയത്തില്‍ നിന്നും ഇടവേള എടുത്തങ്കിലും സ്‌റ്റേജ് പ്രോഗ്രാമുകളിലൂടെയും മറ്റും താരം സജീവമായിരുന്നു. നേരത്തെ തന്റെ ജന്‍മനാളില്‍ അച്ഛനും അമ്മയും മകന്‍ സായും ചേര്‍ന്നൊരുക്കിയ പിറന്നാള്‍ സര്‍പ്രൈസിന്റെ വീഡിയോ നവ്യ പങ്കുവച്ചിരുന്നു.

ജനന തിയതി അനുസരിച്ച് ഒക്ടോബര്‍ 14നാണ് നവ്യയുടെ പിറന്നാള്‍. ഇതേദിനം നടിയുടെ സഹോദരന്‍ കണ്ണനാണ് സര്‍പ്രൈസ് ഒളിപ്പിച്ചുവച്ചത്. സംസ്ഥാനപുരസ്‌കാരത്തിന്റെ ആകൃതിയില്‍ 'സ്റ്റാറിങ് നവ്യ നായര്‍' എന്ന കാപ്ഷന്‍ എഴുതിയ മനോഹരമായ കേക്ക് ആണ് ചേച്ചിക്കായി സഹോദരന്‍ ഒരുക്കിയത്. കൃത്യം 12 മണിക്ക് കേക്ക് കാണിച്ച് ആദ്യം നവ്യയെ ഞെട്ടിച്ചു. ദുബായില്‍ നിന്നും നവ്യയോട് പറയാതെയായിരുന്നു കണ്ണന്‍ പിറന്നാള്‍ ആഘോഷത്തിനായി വീട്ടിലെത്തിയത്. പിറന്നാള്‍ തന്റെ ഏറ്റവും നല്ല ദിനങ്ങളില്‍ ഒന്നായിരുന്നു എന്ന് നവ്യ കുറിച്ചു. ഈ വര്‍ഷം മുഴുവന്‍ നല്ല സര്‍പ്രൈസുകള്‍ നല്‍കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. കണ്ണന്റെ സര്‍പ്രൈസ് കേക്ക് കൊണ്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി. അവന്‍ ദുബായില്‍ നിന്നുമെത്തി സര്‍പ്രൈസ് തരുമെന്ന് കരുതിയില്ല. ഒപ്പം തനിക്ക് കിട്ടിയ ഗിഫ്റ്റുകളുടെ ചിത്രങ്ങളും നടി പങ്കുവച്ചു. ആശംസ അറിയിച്ച എല്ലാവര്‍ക്കും നന്ദി എന്നും താരം കുറിച്ചു.

Read more topics: # navya nair,# birthday
navya nair celebrates her birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES