സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായ താരമാണ് നവ്യ നായര്‍. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് നവ്യ നായരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍.
ചിത്രങ്ങളില്‍ അതിസുന്ദരിയായാണ് നവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആര്‍ എന്‍ രാഖിയാണ് സ്‌റ്റൈലിസ്റ്റ്. സിജന്‍ ആണ് മേയ്ക്കപ്പ്.വി കെ പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം നവ്യ അഭിനയരംഗത്ത് തിരിച്ചെത്തിയത്.