തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന നായികയാണ് നയന്‍താര. നായിക പ്രാധാന്യമുളള ഒട്ടേറെ കഥാപാത്രങ്ങളിലൂടെ നയന്‍താര മികച്ച അഭിനയം കാഴ്ചവച്ചിട്ടുണ്ട്. മലയാളത്തിലൂടെ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച നയന്‍താര തിളങ്ങിയത് തമിഴകത്താണ്. തമിഴകത്തെ സംവിധായകരിലൊരാളായ വിഘ്‌നേഷ് ശിവനും നയന്‍സും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരാന്‍ ആരംഭിച്ചിട്ട് നാളുകളായി. ഇരുവരും തുടക്കത്തില്‍ അത് നിഷേധിച്ചുവെങ്കിലും പിന്നീട് ഇരുവരും ഇക്കാര്യം അംഗീകരിക്കുകയായിരുന്നു. പിന്നീട് തങ്ങള്‍ ഒരുമിച്ചുളള ചിത്രങ്ങളും ആഘോഷച്ചിത്രങ്ങളുമൊക്കെ ഇരുവരും പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോള്‍ തന്റെ കാമുകന്‍ വിഘേനേഷ് ശിവയുടെ പിറന്നാളിന് സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കിയിരിക്കയാണ് നയന്‍താര. അതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
ഇന്നലെ വിഘ്‌നേഷ് ശിവന്റെ 34ാം പിറന്നാള്‍ ആയിരുന്നു. സന്തോഷങ്ങളെല്ലാം ഒരുമിച്ച് ആഘോഷിക്കാറുള്ള നയന്‍സും വിഘ്‌നേഷും പിറന്നാളും ഒന്നാച്ചായിരുന്നു ആഘോഷിച്ചത്. കുടുബാംഗങ്ങള്‍ക്കൊപ്പം ഗോവയിലാണ് താരങ്ങള്‍ ഇപ്പോഴുളളത്. വിക്കിയുടെ പിറന്നാള്‍ ആഘോഷവും ഗോവയില്‍ വെച്ചായിരുന്നു. ഇപ്പോഴിത പ്രിയപ്പെട്ട സംവിധായകന്റെ പിറന്നാള്‍ ആഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വിക്കിയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നത്
പിറന്നാള്‍ ദിനത്തില്‍ നയന്‍സിനോടൊപ്പമുള്ള ചിത്രം വിഘ്‌നേഷ് പങ്കുവെച്ചിരുന്നു. ദൈവാനുഗ്രഹം കൊണ്ടും എല്ലാവരുടേയും പ്രാര്‍ത്ഥന കൊണ്ടും തങ്ങള്‍ സന്തോഷത്തോടെ ഇരിക്കുന്നു. എന്ന് കുറിച്ച് കൊണ്ടാണ് വിഘ്‌നേഷ് നയന്‍സിനോടൊപ്പമുളള ചിത്രം പങ്കുവെച്ചത്. ജനലിന്റെ അരുകില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു വിഘ്‌നേഷ് പങ്കുവെച്ചത്. വിഘ്‌നേഷിന്റെ പിറന്നാള്‍ ആഘോഷത്തിന് മുന്‍കൈ എടുത്തത് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര തന്നെയായിരുന്നു. വിഘ്‌നേഷിന് വേണ്ടി കേക്ക് ഒരുക്കിയത് നയന്‍സ് തന്നെയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹത്തിനായുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍