വളരെ കുറച്ച് സിനിമകളില്‍ മാത്രമേ നായികയായി അഭിനയിച്ചിട്ടുള്ളുവെങ്കില്‍ കൂടിയും തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള മലയാളിയായ നടിയാണ് നസ്രിയ നാസിം ഫഹദ്. രാജാറാണി എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് നസ്രിയ തെന്നിന്ത്യയില്‍ അറിയപ്പെടുന്ന താരമായി മാറിയത്. ഇപ്പോള്‍ തമിഴിനു പുറമേ ഇപ്പോള്‍ തെലുങ്കിലും ആദ്യമായി അഭിനയിക്കാനൊരുങ്ങുകയാണ് നസ്‌റിയ. നാനിയുടെ 'അണ്ടേ സുന്ദരാനികി' എന്ന ചിത്രത്തിലൂടെയാണ് നസ്‌റിയ തെലുങ്കില്‍ ചുവടു വയ്ക്കുന്നത്.
ഇപ്പോള്‍ തന്റെ ആദ്യ തെലുങ്ക് ചിത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യുന്ന വീഡിയോ നടി പങ്ക് വച്ച്ത സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.സിനിമയുടെ ഡബ്ബിംഗ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നസ്രിയയുടെ ആദ്യ തെലുങ്ക് സിനിമയായത് കൊണ്ട് തന്നെ ഡബ്ബിംഗ് ചെയ്യുമ്പോള്‍ ഉളള മുഖഭാവങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
എന്റെ ആദ്യ തെലുങ്ക് സിനിമയുടെ ഡബ്ബിംഗ് ഇങ്ങനെ പോയി..'' എന്നാണ് വീഡിയോയ്ക്ക് നസ്രിയ നല്‍കിയ ക്യാപ്ഷന്‍. തോന്നയ്ക്കല്‍ പഞ്ചായത്തിലെ ഓരോ അരിയും പറക്കേണ്ടി വരുമെന്നാണ് വീഡിയോ കണ്ടിട്ട് ആരാധകര്‍ കുറിക്കുന്നത്.
അഭിനേതാക്കളായ ദുല്‍ഖര്‍ സല്‍മാന്‍, വിനയ് ഫോര്‍ട്ട്, തന്‍വി റാം, ഗോവിന്ദ് പദ്മസൂര്യ, മൃണാള്‍ താക്കൂര്‍, സ്മിത പോപ്പ്, കായിക താരം പി.വി. സിന്ധു തുടങ്ങി നിരവധി പേര്‍ നസ്രിയയ്ക്ക് ആശംസകള്‍ നേര്‍ന്നു. 'നാനിഗാരുവും മറ്റുള്ളവരും നസ്രിയയുടെ പ്രകടനത്ത കുറിച്ച് ഒരുപാട് പ്രശംസാവാക്കുകള്‍ പറഞ്ഞുകേട്ടു. നിന്നെയോര്‍ത്ത് അഭിമാനമാണ്. ഇനിയുമൊരുപാട് ദൂരം പോകാനുണ്ട്. സിനിമ കാണാനായി അക്ഷമരായി കാത്തിരിക്കുകയാണ് ഞങ്ങള്‍' എന്നാണ് ഗോവിന്ദ് പദ്മസൂര്യ കുറിച്ചത്.