എം.എസ്. ബാബുരാജിന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ സിനിമയില്‍ ഉപയോഗിക്കുന്നതിനെതിരേ ബാബുരാജിന്റെ കുടുംബം നിയമനടപടിയിലേക്ക്. താമസമെന്തേ വരുവാന്‍, ഏകാന്തതയുടെ അപാരതീരം തുടങ്ങിയ ഗാനങ്ങള്‍ 'നീലവെളിച്ചം' എന്ന സിനിമയില്‍ ഉപയോഗിക്കുന്നതിനെതിരെ സംവിധായകന്‍ ആഷിഖ് അബു, സംഗീതസംവിധായകന്‍ ബിജിപാല്‍ എന്നിവര്‍ക്ക് ഗായകന്‍ എം എസ് ബാബുരാജിന്റെ കുടുംബം വക്കീല്‍ നോട്ടീസയച്ചിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗവീനിലയം എന്ന സിനിമയുടെ പുനരാവിഷ്‌ക്കാരമായ നീലവെളിച്ചത്തില്‍ അനുമതിയില്ലാതെ എം എസ് ബാബുരാജിന്റെ ഗാനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെയാണ് കുടുംബം രംഗത്തെത്തിയത്.1964ല്‍ എ വിന്‍സെന്റ് സംവിധാനവും വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥയും ഒരുക്കിയ ഭാര്‍ഗവീനിലയില്‍ സംഗീതം നിര്‍വഹിച്ചത് എം എസ് ബാബുരാജ് ആയിരുന്നു.
ബാബുരാജിന്റെ സംഗീതത്തിന്റെ തനിമയും മാസ്മരികയും നശിപ്പിക്കുന്ന തരത്തിലാണ് നീലവെളിച്ചത്തില്‍ റീമിക്സ് ചെയ്ത് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നതെന്നാണ് കുടുംബത്തിന്റെ പരാതി. നീലവെളിച്ചത്തിന്റെ സംവിധായകന്‍ ആഷിഖ് അബു, സംഗീത സംവിധായകന്‍ ബിജിബാല്‍ എന്നിവര്‍ക്കാണ് ബാബുരാജിന്റെ മക്കള്‍ വക്കീല്‍ നോട്ടീസച്ചത്.
റീമിക്സ് ചെയ്ത് പുറത്തിറക്കിയ ഗാനങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിന്നും ടെലിവിഷന്‍ ചാനലുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക മന്ത്രി സജി ചെറിയാന് കുടുംബം പരാതിയും നല്‍കി.
ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് നീലവെളിച്ചത്തിലെ പാട്ടുകള്‍ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്. കീബോര്‍ഡ് കൈകാര്യം ചെയ്തത് മധു പോളും. ഒ പി എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് നീലവെളിച്ചം നിര്‍മിക്കുന്നത്. സജി അലി പുലാക്കല്‍, അബ്ബാസ് പുതുപറമ്പില്‍ എന്നിവര്‍ സഹനിര്‍മാതാക്കളാണ്. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് നീലവെളിച്ചത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്