പ്രശസ്ത തമിഴ് സംവിധായകന്‍ റാമിനൊപ്പം നിവിന്‍ പോളി സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ പോസ്റ്റര്‍ ലോഞ്ചിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ്. 'ഏഴു കടല്‍ ഏഴു മലൈ' എന്നാണ് ചിത്രത്തിന്റെ പേര്.
നിവിന്‍ പോളിയുടെയും സംവിധായകന്‍ റാമിന്റെയും പിറന്നാളിനോടനുബന്ധിച്ചാണ് ടൈറ്റില്‍ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അഞ്ജലിയും സൂരിയും കേന്ദ്ര കഥാപാത്രങ്ങളാണ്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
നിവിന്‍ പോളിയുടെ മൂന്നാം തമിഴ് ചിത്രമാണിത്. തമിഴിനൊപ്പം മലയാളത്തിലും ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചെന്നൈ, രാമേശ്വരം എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി ഏഴു കടല്‍ ഏഴു മലൈ നിര്‍മ്മിച്ചിരിക്കുന്നത്.
>അല്‍ഫോന്‍സ് പുത്രന്‍ ചിത്രം 'പ്രേമ'ത്തിലൂടെ വലിയ ഫാന്‍ബേസ് തന്നെ നിവിന്‍ തമിഴില്‍ നേടിയിരുന്നു. റാമിന്റെ ചിത്രം മികച്ച രീതിയില്‍ സ്വീകരിക്കപ്പെടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. റാമിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം 'പേരന്‍പാ'യിരുന്നു. മികച്ച നിരൂപക പ്രശംസ ലഭിച്ച ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു പ്രധാന കഥാപാത്രം.
ഏകാംബരം ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഉമേഷ് ജെ കുമാര്‍, എഡിറ്റര്‍ മതി വിഎസ്, ആക്ഷന്‍ സ്റ്റണ്ട് സില്‍വ, കൊറിയോഗ്രാഫര്‍ സാന്‍ഡി, ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനര്‍ ചന്ദ്രകാന്ത് സോനവാനെ, ദേശീയ അവാര്‍ഡ് ജേതാവ് പട്ടണം റഷീദ് എന്നിവര്‍ ഈ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്നലെയായിരുന്നു നിവിന്‍ പോളിയുടെ പിറന്നാള്‍. നടന് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ എത്തിയത്. ഉറ്റസുഹൃത്തും നടനുമായ ദുല്‍ഖര്‍ ഇരുവരും ചേര്‍ന്നഭിനയിച്ച് ഹിറ്റായ 'ബാംഗ്‌ളൂര്‍ ഡെയ്സ്' ചിത്രത്തിന്റെ സെറ്റിലെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് പിറന്നാളാശംസകള്‍ നേര്‍ന്നത്. ചിത്രത്തില്‍ നിവിന്‍ അവതരിപ്പിച്ച കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ പേര് വിളിച്ചാണ് ദുല്‍ഖര്‍ പോസ്റ്ര് ചെയ്തിരിക്കുന്നത്.
'വരാനിരിക്കുന്ന റിലീസുകളാണ് മനോഹരമായ വര്‍ഷമാകട്ടെ, കുട്ടന്‍സ്' എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. നിവിനൊപ്പം ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചനും പെപ്പെ(ആന്റണി വര്‍ഗീസ്)യ്ക്കും ദുല്‍ഖര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പോസ്റ്ര് ചെയ്തിട്ടുണ്ട്.
കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ആശംസ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി. നാന്, പൃഥിരാജ്, ഉണ്ണിമുകുന്ദന്‍ എന്ന ട്രോളിന്റെ ചുവട് പിടിച്ചാണ് കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ആശംസകള്‍.എന്താണ് നിവിന്‍ ബര്‍ത്ത് ഡേ ആണെന്ന് അറിഞ്ഞു, ഒരു ലെമണ്‍ ടീ എടുക്കട്ടെ. ഹാപ്പീയീസ്റ്റ് ബര്‍ത്ത് ഡേ നിവിന്‍ ബോയ്' എന്നാണ്-കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ആശംസ.
നിവിന് ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു കുഞ്ചാക്കോ ബോബന്റെ ആശംസ. നടന്‍ ടിനി ടോമും ഈ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. കൈകൂപ്പുന്ന ചിത്രമാണ് ടിനി ടോം പങ്കുവച്ചത്. രസകരമായ നിരവധി കമന്റുകള്‍ പോസ്റ്റിന് താഴെ എത്തുന്നുണ്ട്.