Latest News

തിയേറ്ററിലേക്കുള്ള വഴിയില്‍ കുഴി ഇല്ല; എന്നാലും വന്നേക്കണേ; രസകരമായ പുതിയ പരസ്യവാചകവുമായി ന്നാ താന്‍ കേസ് കൊട്; കുഞ്ചാക്കോ ബോബന്‍ ചിത്രം യുകെയിലും അയര്‍ലന്റിലും റീലിസിനെത്തുമ്പോള്‍ പുതിയ പോസ്റ്ററും വൈറല്‍

Malayalilife
 തിയേറ്ററിലേക്കുള്ള വഴിയില്‍ കുഴി ഇല്ല; എന്നാലും വന്നേക്കണേ; രസകരമായ പുതിയ പരസ്യവാചകവുമായി ന്നാ താന്‍ കേസ് കൊട്; കുഞ്ചാക്കോ ബോബന്‍ ചിത്രം യുകെയിലും അയര്‍ലന്റിലും റീലിസിനെത്തുമ്പോള്‍ പുതിയ പോസ്റ്ററും വൈറല്‍

തിയേറ്ററുകളില്‍ പ്രേക്ഷകരുടെ കൈയടിയും മികച്ച നിരൂപക പ്രശംസയും നേടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്.' റീലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് 25 കോടിയാണ് ചിത്രം നേടിയത്. ചിത്രം മറ്റ് രാജ്യങ്ങളിലും റിലീസിനൊരുങ്ങുകയാണ്.

യു.കെയിലും അയര്‍ലന്‍ഡിലും ചിത്രം റിലീസിനൊരുങ്ങുന്നത്. ഇതിന് മുന്നോടിയായി ഇറങ്ങിയ പുതിയ പോസ്റ്ററും ഇപ്പോള്‍ വൈറലാവുകയാണ്. മുന്‍ പോസ്റ്രറിന് സമാനമാണ് പുതിയ പോസ്റ്ററും. പക്ഷേ ചെറിയൊരു വ്യത്യാസമുണ്ട്. കേരളത്തിലെ റിലീസിന്  തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ എന്ന വാചകം യു.കെയിലെത്തിയപ്പോള്‍ തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയില്ല എന്നാലും വന്നേക്കണേ എന്നായി മാറി.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍,? കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് പൊതുവാള്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ന്നാ താന്‍ കേസ് സകൊട് എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം ആണ് നേടിയത്. കേരളത്തില്‍ റിലീസ് ദിവസം പുറത്തിറക്കിയ പോസ്റ്റര്‍ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു.
 

nna thaan case kodu poster uk ireland

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES