Latest News

ആ സ്‌ക്രീന്‍ ഷോട്ട് ആരോ മനപൂര്‍വ്വം ഉണ്ടാക്കി പ്രചരിപ്പിക്കുന്നത്; താന്‍ ആരെയും ചീത്ത വിളിച്ചിട്ടില്ല;  സൗബിന്‍ ഷാഹിറിനെ ചീത്ത വിളിക്കുന്ന പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചതോടെ മറുപടി നല്കി ഒമര്‍ ലുലു

Malayalilife
 ആ സ്‌ക്രീന്‍ ഷോട്ട് ആരോ മനപൂര്‍വ്വം ഉണ്ടാക്കി പ്രചരിപ്പിക്കുന്നത്; താന്‍ ആരെയും ചീത്ത വിളിച്ചിട്ടില്ല;  സൗബിന്‍ ഷാഹിറിനെ ചീത്ത വിളിക്കുന്ന പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചതോടെ മറുപടി നല്കി ഒമര്‍ ലുലു

ടന്‍ സൗബിന്‍ ഷാഹിറിന് സംവിധായകന്‍ ഒമര്‍ ലുലു ചീത്ത വിളിക്കുന്നു എന്ന തരത്തില്‍ ചില ഫേസ്ബുക് സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണ് എന്ന വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. തന്റെ അറിവില്‍ ഇത്തരം ഒരു പോസ്റ്റ് തന്റെ പേജില്‍ വന്നിട്ടില്ല. തന്റെ ചില സുഹൃത്തുക്കള്‍ അയച്ചുതന്നപ്പോള്‍ ആണ് ഇങ്ങനെ ഒരു പോസ്റ്റിന്റെ കാര്യം താന്‍ അറിയുന്നതെന്നും ഒമര്‍ ലുലു പറയുന്നു.

'ഇന്നലെ മുതല്‍ ചില സുഹൃത്തുക്കള്‍ ഒരു സ്‌ക്രീന്‍ ഷോട്ട് അയച്ചു തന്ന് എന്താണ് ഇതിനു പിന്നിലെ വാസ്തവമെന്ന ചോദിക്കുന്നുണ്ട്. അപ്പോഴാണ് സിനിമാതാരം സൗബിന്‍ ഷാഹിറിനെ ചീത്ത വിളിച്ചുകൊണ്ടുള്ള ആ പോസ്റ്റിനെക്കുറിച്ച് ഞാന്‍ അറിയുന്നത്. എന്റെ ഫെയ്‌സ്ബുക് പേജ് മാനേജ് ചെയ്യുന്നത് നാലുപേരാണ്. അവര്‍ ആരെങ്കിലും അത്തരമൊരു പോസ്റ്റ് ഇട്ടോ എന്ന് എനിക്ക് അറിയില്ല. എന്റെ പേജില്‍ അത്തരമൊരു പോസ്റ്റ് ഞാന്‍ കണ്ടിട്ടില്ല. ഈ സ്‌ക്രീന്‍ ഷോട്ട് ആരോ മനഃപൂര്‍വം ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണ് എന്നാണ് എനിക്ക് പറയാനുള്ളത്.''

സൗബിനെ ചീത്ത വിളിക്കുന്ന തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ട് ആരോ മന:പൂര്‍വം ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണെന്നാണ് ഒമര്‍ ലുലുവിന്റെ ആരോപണം. അതേസമയം, ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാര്‍ ആണ് ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം.

ഒരു ഇടവേളയ്ക്കുശേഷം മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടന്‍ ബാബു ആന്റണി. പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ചിത്രമായിരിക്കും ഇത് എന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. മലയാളികള്‍ ആകാംക്ഷയോടെയാണ് ബാബു ആന്റണിയുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുന്നത്.        

Read more topics: # ഒമര്‍ ലുലു
omar lulus response on fake screenshot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES