Latest News

എന്തിനും ഏതിനും നമ്മുടെ കൂടെ നില്‍ക്കുന്ന ചങ്ക് കൂട്ടുകാരന് പുത്തന്‍ കാര്‍ സമ്മാനം നല്‍കാന്‍ പറ്റി;സുഹൃത്തിന് പുത്തന്‍ കാര്‍ സമ്മാനമായി നല്‍കിയ സന്തോഷം പങ്ക് വച്ച് ഒമര്‍ ലുലു

Malayalilife
 എന്തിനും ഏതിനും നമ്മുടെ കൂടെ നില്‍ക്കുന്ന ചങ്ക് കൂട്ടുകാരന് പുത്തന്‍ കാര്‍ സമ്മാനം നല്‍കാന്‍ പറ്റി;സുഹൃത്തിന് പുത്തന്‍ കാര്‍ സമ്മാനമായി നല്‍കിയ സന്തോഷം പങ്ക് വച്ച് ഒമര്‍ ലുലു

ന്റെ സുഹൃത്തിന് സര്‍പ്രൈസ് ഗിഫ്‌റ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍  ഒമര്‍ലുലു. സോഷ്യല്‍ മീഡിയയിലൂടെ ഒമര്‍ ലുലു തന്നെയാണ് ഈ സന്തോഷം പങ്കുവച്ചത്. 'എന്തിനും ഏതിനും നമ്മുടെ കൂടെ  നില്‍ക്കുന്ന എന്റെ ചങ്ക് കൂട്ടുകാരന്‍ സുഖില്‍ സുധാകരന് എന്റെ വക ഒരു പുത്തന്‍ കാര്‍ സമ്മാനം നല്‍കാന്‍ പറ്റി പടച്ചോന് നന്ദി',എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഒമര്‍ ലുലു കുറിച്ചത്.

കാര്‍ വാങ്ങി നല്‍കുന്നതിന്റെ ഫോട്ടോകള്‍ ഒമര്‍ ലുലു പങ്കുവെച്ചിട്ടുണ്ട്.
എന്തിനും ഏതിനും നമ്മുടെ കൂടെ നില്‍ക്കുന്ന എന്റെ ചങ്ക് കൂട്ടുകാരന്‍ Sukhil Sudharsanന് എന്റെ വക ഒരു പുത്തന്‍ കാര്‍ സമ്മാനം നല്‍കാന്‍ പറ്റി പടച്ചോന് നന്ദി',എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സംവിധായകന്‍ കുറിച്ചത്. ഇവര്‍ക്കൊപ്പം നടന്‍ ഇര്‍ഷാദും ഉണ്ടായിരുന്നു. പിന്നാലെ കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

മാരുതി സുസൂക്കിയുടെ അരീനയാണ് ലുലു കൂട്ടുകാരനായി സമ്മാനിച്ചിരിക്കുന്നത്. കൂടെ നില്‍ക്കുന്നവരെ ചേര്‍ത്ത് പിടിക്കുന്ന നല്ല മനസ്സ്, നിങ്ങടെ ആ നല്ല മനസ്സിന് അഭിനന്ദനങ്ങള്‍', എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഇവയ്ക്ക് മറുപടിയും ഒമര്‍ നല്‍കിയിട്ടുണ്ട്.

ഹാപ്പി വെഡ്ഡിംഗ്' എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ആളാണ് ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിങ്ങിലൂടെ എത്തിയെങ്കിലും 'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഒമര്‍ കേരളക്കരയില്‍ ഉണ്ടാക്കിയത്.ചങ്ക്സ്, ധമാക്ക എന്നിങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തി.

പവര്‍ സ്റ്റാര്‍, നല്ല സമയം തുടങ്ങിയ സിനിമകളുടെ അണിയറ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ഒമര്‍ ലുലു ഇപ്പോള്‍. നടന്‍ ബാബു ആന്റണിയാണ് പവര്‍ സ്റ്റാറിലെ നടന്‍.  2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പവര്‍ സ്റ്റാര്‍. പലതവണ ചിത്രീകരണം തുടങ്ങാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുക ആയിരുന്നു. ചിത്രത്തിന്റേതായി അടുത്തിടെ ഇറങ്ങിയ പ്രമോഷണല്‍ ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 

ഖാലിദ് ഭായ് എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തെണ്ണൂറുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന ആക്ഷന്‍ കിംഗ് ബാബു ആന്റണിയുടെ ഗംഭീര തിരിച്ചുവരവാകും ചിത്രമെന്നാണ് പ്രേക്ഷക വിലയിരുത്തലുകള്‍. 

 

Read more topics: # ഒമര്‍ ലുലു
omer lulu gifted new car for friend

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES