Latest News

ഏഴ് സുന്ദര രാത്രികളിലെ ദിലിപിന്റെ നായികയ്ക്ക് വിവാഹം; നടി പാര്‍വതി നമ്പ്യാര്‍ വിവാഹിതയാകാനൊരുങ്ങുന്നു; നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് താരം; പാര്‍വതി ആശംസ നേര്‍ന്ന് താരലോകവും

Malayalilife
ഏഴ് സുന്ദര രാത്രികളിലെ ദിലിപിന്റെ നായികയ്ക്ക് വിവാഹം; നടി പാര്‍വതി നമ്പ്യാര്‍ വിവാഹിതയാകാനൊരുങ്ങുന്നു; നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് താരം; പാര്‍വതി ആശംസ നേര്‍ന്ന് താരലോകവും

ടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയാവുന്നു. വിനീത് മേനോന്‍ ആണ് വരന്‍. കഴിഞ്ഞ ദിവസമായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍.ഇതിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.'ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. ഇന്ന് എന്റെ വെഡ്ഡിങ് എന്‍ഗേജ്മെന്റ് ആണ്. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം', പാര്‍വതി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

ലാല്‍ ജോസ് സംവിധാനം ചെയ്ത 'ഏഴ് സുന്ദര രാത്രികള്‍' എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി നമ്പ്യാര്‍ അഭിനയരംഗത്തെത്തുന്നത്. ദിലീപ് ആയിരുന്നു നായകന്‍. പിന്നീട് രഞ്ജിത്ത് ചിത്രം 'ലീല'യില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ജയറാം നായകനായെത്തിയ, തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പട്ടാഭിരാമനിലാണ് പാര്‍വതി ഒടുവില്‍ വേഷമിട്ടത്.

ഇന്നലെയായിരുന്നു സീരിയല്‍ സിനിമാ താരം അനൂപ് ചന്ദ്രന്റെയും സിദ്ധാര്‍ത്ഥ് ഭരതന്റെയും വിവാഹം. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍  വിവാഹം കഴിച്ചത്. വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്. ഗുരുവായൂരില്‍ വച്ചാണ് അനൂപ് ലക്ഷ്മിക്ക് താലിച്ചാര്‍ത്തിയത്.

Read more topics: # parvathy nambiar,# wedding,# engagement
parvatjhy nambiar engangment pics viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES