അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. ഷോകളും ഷൂട്ടുകളുമായി ഓടി നടന്ന താരവും ഇപ്പോള്‍ കുടുംബത്തിനൊപ്പം വീട്ടില്‍ തന്നെയാണ് ഏറെ സമയും വീട്ടിൽ.
ഇപ്പോള്‍ ഒരു ചെറിയ വെബ്‌സീരിസുമായിട്ടാണ് പേളി പ്രേക്ഷകരെ ചിരിപ്പിക്കുകയും കൈയടി നേടുകയും ചെയ്യുന്നത്. പരീക്ഷണമായി തുടങ്ങിയ പ്ലാസ്റ്റിക് ഇലാസ്റ്റിക് സീരീസ് ആരാധകര്‍ ഇരുകൈയും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ ഗർഭിണി കൂടിയായ പേളിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്. ലോക്ക് ഡൌൺ സമയത്താണ് താൻ ഗർഭിണിയാണ് എന്നുള്ള വിവരം ഏവരെയും അറിയിച്ചത്. ഗര്ഭകാലത്തെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പേളിയുടെ രാത്രികാല രീതികൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
രാത്രി സമയത്ത് ഉറങ്ങാതെ പാട്ട് കേട്ട് നടക്കുന്ന പേളിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സംഗീതമാണ് കുഞ്ഞുമായി വേഗം ബന്ധിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ പാട്ട് ആസ്വദിച്ചു കൊണ്ട് കുഞ്ഞുവയറിൽ തലോടുന്ന പേളിയെ നമുക്ക് കാണാനും സാധിക്കുന്നു.