Latest News

സ്വപ്നമോ യാഥാര്‍ത്ഥ്യമോ?'ഈ സംഭാഷണം മനസ്സിലും ഓര്‍മയിലും എക്കാലവുമുണ്ടാകും; ഫാസിലിനെയും കുടുംബത്തെയും നേരില്‍ കണ്ട സന്തോഷം പങ്കിട്ട് പ്രകാശ് വര്‍മ്മ; ചിത്രങ്ങള്‍ പങ്ക് വച്ച് നടന്‍ കുറിച്ചത്

Malayalilife
 സ്വപ്നമോ യാഥാര്‍ത്ഥ്യമോ?'ഈ സംഭാഷണം മനസ്സിലും ഓര്‍മയിലും എക്കാലവുമുണ്ടാകും; ഫാസിലിനെയും കുടുംബത്തെയും നേരില്‍ കണ്ട സന്തോഷം പങ്കിട്ട് പ്രകാശ് വര്‍മ്മ; ചിത്രങ്ങള്‍ പങ്ക് വച്ച് നടന്‍ കുറിച്ചത്

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' എന്ന സിനിമയിലെ പ്രകടനത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ പ്രകാശ് വര്‍മ്മ സംവിധായകന്‍ ഫാസിലിനെ നേരില്‍ കണ്ട സന്തോഷം പങ്ക് വച്ചിരിക്കുകയാണ്.എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ചതിന് നന്ദി'... മലയാളിയുടെ എപിക് സംവിധായകന്‍ ഫാസിലുമായുള്ള കണ്ടുമുട്ടല്‍ കുറിച്ചുകൊണ്ട് നടന്‍ കുറിച്ചത്.

തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് അദ്ദേഹം ഫാസിലുമൊത്തുള്ള ചിത്രങ്ങളും കുറിപ്പും പങ്കുവച്ചത്. പ്രകാശ് വര്‍മ്മയുടെ ഭാര്യയും നിര്‍വാണ ഫിലിംസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ സ്‌നേഹ ഈപ്പനും ഒപ്പമുണ്ടായിരുന്നു.ഫാസിലിന്റെ ഭാര്യ റോസീന ഫാസില്‍, ഇളയ മകന്‍ ഫര്‍ഹാന്‍ ഫാസില്‍ എന്നിവരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും താരം പങ്കുവച്ച ചിത്രങ്ങളില്‍ കാണാം.

കുറിപ്പ് ഇങ്ങനെ: 
അസാധാരണമായ സംവിധായകനാകാന്‍ എത്രയേറെ കടമ്പകളുണ്ടെന്ന് അദ്ദേഹവുമായുള്ള സംഭാഷണം എന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചു. നമുക്ക് പ്രധാനമെന്ന് തോന്നുന്ന കഥകള്‍ പറയാനുള്ള ഇടമുണ്ടാക്കാനാവുക. പുതിയ പാഠങ്ങള്‍ പഠിച്ചുകൊണ്ടോയിരിക്കുക. പാട്ടിന്റെ സ്വാധീനം. പെര്‍ഫോമെന്‍സിന്റെ ആര്‍ദ്രത ഈ സംഭാഷണം എന്റെ മനസ്സിലും ഓര്‍മ്മയിലും എന്നും എപ്പോഴും നിലനില്‍ക്കും,' പ്രകാശ് വര്‍മ്മ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

 

prakash varma meet fazil

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES