Latest News

എമ്പുരാന്‍ തിരക്കഥയുടെ അവസാന ഭാഗം എഴുതിയ പേപ്പര്‍ പങ്ക് വച്ച് ഷോട്ട് അവസാനിക്കുന്നു എന്ന കുറിപ്പുമായി പൃഥിരാജ്; ഏറ്റവും പുതിയ പോസ്റ്റും ഏറ്റെടുത്ത് സോഷ്യല്‍മീഡിയ; അടുത്തവര്‍ഷം പകുതിയോടെ ഷൂട്ടിങ്  തുടങ്ങുമെന്ന് സൂചന

Malayalilife
എമ്പുരാന്‍ തിരക്കഥയുടെ അവസാന ഭാഗം എഴുതിയ പേപ്പര്‍ പങ്ക് വച്ച് ഷോട്ട് അവസാനിക്കുന്നു എന്ന കുറിപ്പുമായി പൃഥിരാജ്; ഏറ്റവും പുതിയ പോസ്റ്റും ഏറ്റെടുത്ത് സോഷ്യല്‍മീഡിയ; അടുത്തവര്‍ഷം പകുതിയോടെ ഷൂട്ടിങ്  തുടങ്ങുമെന്ന് സൂചന

പ്രഖ്യാപന സമയം മുതല്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് 'എമ്പുരാന്‍'. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാ?ഗം എന്നത് തന്നെയായിരുന്നു അതിന് കാരണം. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

പൃഥ്വിരാജാണ് തിരക്കഥയുടെ അവസാന ഭാഗത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷോട്ട് അവസാനിക്കുന്നു. ബ്ലാക്ക് ഔട്ട് (സ്‌ക്രീനില്‍)'എന്നാണ് പങ്കുവെച്ച ചിത്രത്തില്‍ കാണാനാകുന്നത്. 'പേപ്പറില്‍ മറ്റൊന്നും വ്യക്തമല്ല. 'എത്ര സൂക്ഷിച്ച് നോക്കിയിട്ടും സീന്‍ അങ്ങ് വ്യക്തമാകുന്നില്ല', 'ആ പേപ്പര്‍ നിവര്‍ത്തിപിടിച്ചിരുന്നെങ്കില്‍ വായിക്കാമായിരുന്നു', 'സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നു' എന്നൊക്കെയുള്ള പ്രതികരണങ്ങളാണ് കമന്റ് ബോക്സില്‍ നിറയുന്നത്.

എമ്പുരാന്റെ ചിത്രീകരണം 2023 പകുതിയോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായും വിദേശത്തായിരിക്കും ചിത്രീകരണമെന്നും 2024 പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നും സൂചനയുണ്ട്. ഓഗസ്റ്റിലായിരുന്നു എമ്പുരാന്റെ ഔദ്യാഗിക പ്രഖ്യാപനം നടന്നത്.എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. 

എമ്പുരാന്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല, മൂന്ന് ഭാഗങ്ങളുള്ള സീരീസുകളിലെ രണ്ടാം ചിത്രമാണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞിരുന്നു. എമ്പുരാന്‍ 400 കോടി ബജറ്റിലാകും ഒരുങ്ങുക. നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വലിയ തുക ചിത്രത്തിന് ചെലവഴിക്കുേണ്ടി വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി. ഇന്ത്യക്ക് പുറത്ത് വിവിധ ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാവുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്.

 

prithviraj fb post about empuran

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES