പൃഥ്വിരാജ് നയകനായി എത്തിയ ഹൊറര്‍ ചിത്രം എസ്ര ബോളിവുഡിലേക്ക്. ചിത്രത്തില്‍ നായകനായി എത്തുന്നത് ഇമ്രാന്‍ ഹാഷ്മിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോള്‍ എസ്രയുടെ സംവിധായകന്‍ ജയ് ആര്‍ കൃഷ്ണനാകും സംവിധാനം നിര്‍വഹിക്കുക. ഭൂഷണ്‍ കുമാര്‍, കുമാര്‍ മങ്കത് പഥക്, കൃഷന്‍ കുമാര്‍, അഭിഷേക് പഥക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
2017 ല്‍ മലയാളത്തിലിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് എസ്ര. ജൂത പശ്ചാത്തലത്തിലുള്ള ആദ്യ ഇന്ത്യന്‍ ഹൊറര്‍ ചിത്രമെന്ന വിശേഷണവും എസ്രയ്ക്കുണ്ട്.
രഞ്ജന്‍ എന്ന കഥാപാത്രമായിട്ട് പൃഥ്വിരാജ് അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ജയ് കൃഷ്ണയായിരുന്നു. ഹിന്ദിയിലും ജയ് കൃഷ്ണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയില്‍ മറ്റ് കഥാപാത്രങ്ങളായി ആരൊക്കെയായിരിക്കും എത്തുക എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.