Latest News

ഇത് കണ്ട് വിഷമിക്കണോ അഭിമാനിക്കണോ; അല്ലിയുടെ  കുറിപ്പ് പങ്കുവച്ച് പൃഥ്വി; മകള്‍ പത്രപ്രവര്‍ത്തകയാകുമെന്ന്  തോന്നുന്നുവെന്ന് സുപ്രിയയും

Malayalilife
ഇത് കണ്ട് വിഷമിക്കണോ അഭിമാനിക്കണോ; അല്ലിയുടെ  കുറിപ്പ് പങ്കുവച്ച് പൃഥ്വി; മകള്‍ പത്രപ്രവര്‍ത്തകയാകുമെന്ന്  തോന്നുന്നുവെന്ന് സുപ്രിയയും

ടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും മകള്‍ അലംകൃതയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പൃഥ്വിക്ക് കൊടുക്കുന്ന പരിഗണന പ്രേക്ഷകര്‍ ഭാര്യയ്ക്കും മകള്‍ക്കും നല്‍കാറുണ്ട്. ജോര്‍ദ്ദാനില്‍ നിന്നും തിരിച്ചെത്തിയ പൃഥ്വി ഇപ്പോള്‍ കുടുംബത്തോടൊപ്പമാണ്. ചേട്ടന്‍ ഇന്ദ്രജിത്തിനും കുടുംബത്തിനും ഒപ്പമുളള ചിത്രങ്ങളും സുപ്രിയയും പൂര്‍ണിമയും പങ്കുവയ്്കാറുണ്ട്. കൊറണ കാലമായതിനാല്‍ താരങ്ങളെല്ലാം കുടുംബത്തോടൊപ്പമാണ്. പലപ്പോഴും അലംകൃതയുടെയും പഥ്വിയുടെയും വിശേഷങ്ങള്‍ പങ്കുവച്ച് സുപ്രിയ എത്താറുണ്ട്.അലംകൃതയുടെ കൊവിഡ് കാല കുറിപ്പ് പങ്കുവച്ച് സുപ്രിയ എത്തിയിരുന്നു. ഇപ്പോള്‍  മകളുടെ കുറിപ്പ് പങ്കുവച്ച് പൃഥ്വിരാജും എത്തിയിരിക്കയാണ്. ഇത് കണ്ട് വിഷമിക്കണോ അതോ അഭിമാനിക്കണോ എന്ന് അറിയില്ല എന്ന് പറഞ്ഞു കൊണ്ടാണ് പൃഥ്വി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

നടന്‍ പൃഥ്വിരാജ് ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലും നിറയുന്നത് കോവിഡിനെ കുറിച്ചുള്ള മനസ്സിലാക്കലുകളാണ്. പൃഥ്വി പങ്കുവച്ച മകള്‍ അല്ലിയുടെ കുറിപ്പില്‍ നിറയുന്നതു മുഴുവനും കോവിഡ് വാര്‍ത്തകളാണ്. തെരുവുകളില്‍ ധാരാളം ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനെ കുറിച്ചും കോവിഡ് ആളുകളെ രോഗികളാക്കി മാറ്റുമെന്ന തിരിച്ചറിവുമെല്ലാം അല്ലി കുറിപ്പില്‍ പങ്കുവയ്ക്കുന്നുണ്ട്. ഈ ദിനങ്ങള്‍ നീണ്ടുപോകുമെന്നും എല്ലാവരും ദയവായി വീടുകളില്‍ തന്നെ തുടരണമെന്നുമാണ് ഈ അഞ്ചുവയസ്സുകാരി തന്റെ 'പത്ര'ക്കുറിപ്പിലൂടെ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യ എന്ന് തന്റെ പത്രത്തിന് കുഞ്ഞ് അല്ലി പേരും നല്‍കിയിട്ടുണ്ട്. അവളുടെ വാക്കുകളിലെ ഒഴുക്കും വ്യക്തതയും തനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ട് എന്നാണ് പൂര്‍ണിമ  അതിന് കമന്റ് നല്‍കിയത്. മകള്‍ ഒരു ജോര്‍ണലിസ്റ്റ് ആകുമെന്നാണ്  തോന്നുന്നത് എന്നാണ് സുപ്രിയ കുറിച്ചത്.

തനിക്കും പൃഥ്വിയ്ക്കും മകള്‍ വീട്ടില്‍ ഏര്‍പ്പെടുത്തിയ നിബന്ധനകളെ കുറിച്ചുള്ള അല്ലിയുടെ കുറിപ്പും കഴിഞ്ഞ ദിവസം സുപ്രിയ പങ്കുവച്ചിരുന്നു. അല്ലിയുടെ വീട്ടില്‍ താമസിക്കണമെങ്കില്‍ മമ്മയും ദാദയും ഈ നിയമങ്ങള്‍ പാലിച്ചേ പറ്റൂ എന്നാണ് കുഞ്ഞ് അല്ലി തന്റെ കുറിപ്പില്‍ പറയുന്നത്.ഫോണ്‍ ഉപയോഗിക്കരുത്, വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കരുത് എന്നൊക്കെയാണ് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളുടെ ലിസ്റ്റില്‍ ഉള്ളത്. ചെയ്യേണ്ട കാര്യങ്ങളാണ് രസകരം, എന്നെത്തന്നെ നോക്കിയിരിക്കണം, എന്നെ നിര്‍ലോഭം കയ്യടിച്ച് പ്രോത്സാഹിപ്പിക്കണം എന്നൊക്കെയാണ് അല്ലി എഴുതിവച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയായ സുപ്രിയ താരത്തിന്റെ ജീവിതത്തിലേക്ക് വന്നതിന് പിന്നാലെ ഉയര്‍ച്ചയുടെ കാലമായിരുന്നു പൃഥ്വിക്ക്. സിനിമ മേഖലയില്‍ പോലും താരത്തിനൊപ്പം നില്‍ക്കാന്‍ സുപ്രിയ എന്ന ഭാര്യയ്ക്ക് കഴിഞ്ഞു. സോഷ്യല്‍ മിഡിയയില്‍ സജീവമായ സുപ്രിയ പൃഥ്വിരാജിനൊപ്പമുളള വിശേഷങ്ങളും അലംകൃതയുടെ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.


 

prithviraj shares a notewriiten by ally

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES