പൃഥ്വിരാജ് - മോഹന്‍ലാല്‍ ടീമിന്റെ ലൂസിഫര്‍ വമ്പന്‍ ഹിറ്റായിരുന്നു. 200 കോടി ക്ലബ്ബില്‍ വരെ ചിത്രം ഇടം നേടി. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ വമ്പന്‍ താരനിരയായിരുന്നു അണിനിരന്നിരുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയപ്രവര്‍ത്തകനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തിയത്. വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു.
പൃഥ്വിരാജിന്റെ കന്നി സംവിധാനസംരംഭമായ ലൂസിഫറിലെ മോഹന്‍ലാലിന്റെ ഏറ്റവും പഞ്ച് ഡയലോഗായിരുന്നു, സായ് കുമാറിന്റെ വര്‍മ്മ എന്ന കഥാപാത്രത്തോട് സ്റ്റീഫന്‍ നെടുമ്പള്ളിയായ മോഹന്‍ലാല്‍ പറയുന്ന 'തന്റെ തന്തയല്ല എന്റെ തന്ത' എന്ന ഡയലോഗ്.
ചിത്രത്തിലെ പഞ്ച് ഡയലോഗ് ഇപ്പോള്‍ സംവിധായകനായ പൃഥ്വിരാജ് പറയുന്ന വീഡിയോയാണ് പുറത്ത് വരുന്നത്. ഒരു അവാര്‍ഡ് വേദിയിലാണ് മോഹന്‍ലാലിന്റെ ഡയലോഗ് പൃഥ്വി പറഞ്ഞത്. അവതാരകരുടെ ആവശ്യ പ്രകാരമാണ് ദുബായിയിലെ ഓഡിയന്‍സിന് മുന്‍പാകെ പൃഥ്വി ഈ ഡയലോഗ് പറയുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗം ഘ2 എമ്പുരാനും ഉടന്‍ തന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ട്.