നടി പ്രിയാ വാര്യരുടെ 23 ാം പിറന്നാള്‍ ആഘോഷ വീഡിയോ ആണ് സോഷ്യല്‍മീഡിയയിലിപ്പോള്‍ വൈറലായി മാറുന്നത്.സര്‍ജാനോ ഖാലിദ്,. റംസാന്‍, ജോര്‍ജ് കോര, ഗോപിക രമേശ് തുടങ്ങി നിരവധി പേര്‍ അണിനിരന്ന ആഘോഷത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം വച്ച് ആഘോഷമാക്കുന്ന പ്രിയ വാര്യരെ കാണാം.സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ജിക്‌സണ്‍ ആണ് വീഡിയോ പങ്കുവച്ചത്.
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പിറന്നാള്‍' എന്ന അടിക്കുറിപ്പാണ് പ്രിയ ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. അനവധി പേര്‍ പ്രിയയ്ക്കു ആശംസകളുമായി കമന്റ് ബോക്സിലെത്തിയിട്ടുണ്ട്.
ഒരു അഡാര്‍ ലൗ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ. അതേസമയം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഫോര്‍ ഇയേഴ്‌സ് ആണ് പ്രിയ നായികയായി എത്തുന്ന പുതിയ ചിത്രം. കോളേജ് പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. സര്‍ജാനോ ഖാലിദ് ആണ് നായകന്‍.
പ്രിയ തെലുങ്കു, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് . ബാംഗ്ലൂര്‍ ഡേയ്സിന്റെ ഹിന്ദി റീമേക്കായ 'യാരിയാന്‍ 2 ' ആണ് പ്രിയയുടെ ഏറ്റവും പുതിയ ചിത്രം. മലയാളിയായ അനശ്വരയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.രാധിക റാവൂ , വിനയ് സപ്രൂ എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍.അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ടിസീരീസ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം 2023 മെയ് 12 നാണ് റിലീസിനെത്തുക. ദിവ്യ കുമാര്‍, യശ്ദാസ് ഗുപ്ത, മീസാന്‍, പേള്‍ വി പൂരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.