Latest News

നിക്കിന്റെ സഹോദരന്‍ ജോ ജോനാസിന്റെ പിറന്നാള്‍ പാര്‍ട്ടിക്കെത്തിയ പ്രിയങ്കയുടെ ലുക്ക് കണ്ട് വാ പൊളിച്ച് ആരാധകര്‍; കറുപ്പ് നിറത്തിലുള്ള ഗ്ലാമറസ് വസ്ത്രം ധരിച്ചുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ വൈറല്‍; കറുത്ത സ്യൂട്ടില്‍ തിളങ്ങി നിക്കും

Malayalilife
നിക്കിന്റെ സഹോദരന്‍ ജോ ജോനാസിന്റെ പിറന്നാള്‍ പാര്‍ട്ടിക്കെത്തിയ പ്രിയങ്കയുടെ ലുക്ക് കണ്ട് വാ പൊളിച്ച് ആരാധകര്‍; കറുപ്പ് നിറത്തിലുള്ള ഗ്ലാമറസ് വസ്ത്രം ധരിച്ചുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ വൈറല്‍; കറുത്ത സ്യൂട്ടില്‍ തിളങ്ങി നിക്കും

ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിൽ മിടുക്കിയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. തന്റേതായ കൈയൊപ്പ് എന്നും പ്രിയങ്കയുടെ ഫാഷനിൽ ഉണ്ടായിരിക്കും. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങൾ എപ്പോഴും ഫാഷൻ ലോകത്ത് ചർച്ചയാവുകയും വാർത്തകളിൽ ഇടം നേടുകയും ചെയ്യുന്നുണ്ട്. മെറ്റ് ഗാലയിൽ പ്രിയങ്ക അണിഞ്ഞ വസത്രം ഏറെ ചർച്ചയാവുകയും ട്രോളുകൾ ഏറ്റുവാങ്ങുകയും ചെയ്തതിന് ശേഷം ഇപ്പോൾ വീണ്ടുമിത വസ്ത്രത്തിൽ വെറൈറ്റിയുമായി പ്രിയങ്ക വീണ്ടും പൊതുവേദിയിൽ എത്തിയിരിക്കുകയാണ്.

നിക് ജൊനാസിന്റെ സഹോദരനായ ജോ ജൊനാസിന്റെ പിറന്നാൾ പാർട്ടിയിലെത്തിയ പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രങ്ങളാണ് വൈറലാകുന്നത്.ഓഗസ്റ്റ് 15 നായിരുന്നു ജോ ജൊനാസിന്റെ 30-ാം പിറന്നാൾ. പക്ഷേ പിറന്നാൾ പാർട്ടി വെള്ളിയാഴ്ചയായിരുന്നു. പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ പ്രിയങ്കയും നിക്കും ബ്ലാക്ക് ധരിച്ചാണ് എത്തിയത്. ഇരുവരും കൈകോർത്ത് എത്തുന്നതിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തു വന്നിട്ടുണ്ട്.

ജോ ജൊനാസിന്റെ 30-ാം പിറന്നാൾ ആഘോഷമാണ് നടന്നത്.പിറന്നാൾ പാർട്ടി ആഡംബരം നിറഞ്ഞതായിരുന്നുവെന്നാണ് റിപ്പോർട്ട്. ന്യൂയോർക്ക് സിറ്റിയിലെ സിപ്രിയാനി വോൾ സ്ട്രീറ്റിൽ നടന്ന പാർട്ടിയുടെ തീം ജെയിംസ് ബോണ്ട് ആയിരുന്നു. ജെയിംസ് ബോണ്ടിലെ താരങ്ങളുടെ വസ്ത്രധാരണായിരുന്നു പാർട്ടിക്കെത്തിയവർ തിരഞ്ഞെടുത്തത്.ഷോർട് ബ്ലാക്ക് ഫെതേർഡ് വസ്ത്രമായിരുന്നു പ്രിയങ്കയുടേത്. മിമി കട്രലാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.

ഷൊണാലി ബോസിന്റെ ദി സ്‌കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ. ഈ വർഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യും. സെപ്റ്റംബർ 13 ന് ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഫർഹാൻ അക്തർ, സൈറ വസിം, റോഹിക് ഷറഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

 

 

 

priyanka chopra's new look-joe jonas birthday party

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES