Latest News

ശോഭനയും രോഹിണിയുമായൊന്നും ഉണ്ടായിരുന്നത് പ്രണയമായിരുന്നില്ല; സിനിമയില്‍ നിന്നും ഒരാളെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു; കരിയറില്‍ ഫോക്കസ് ചെയ്ത് മുന്നേറുകയായിരുന്നു അവര്‍; അവരുടെ മനോഭാവം ഡിപ്രഷനിലാക്കിയിരുന്നു; വിവാഹത്തിന് മുമ്പ് സിനിമയില്‍ ഉണ്ടായ ബന്ധത്തെക്കുറിച്ച് റഹ്മാന്‍ പങ്ക് വച്ചത്

Malayalilife
ശോഭനയും രോഹിണിയുമായൊന്നും ഉണ്ടായിരുന്നത് പ്രണയമായിരുന്നില്ല; സിനിമയില്‍ നിന്നും ഒരാളെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു; കരിയറില്‍ ഫോക്കസ് ചെയ്ത് മുന്നേറുകയായിരുന്നു അവര്‍; അവരുടെ മനോഭാവം ഡിപ്രഷനിലാക്കിയിരുന്നു; വിവാഹത്തിന് മുമ്പ് സിനിമയില്‍ ഉണ്ടായ ബന്ധത്തെക്കുറിച്ച് റഹ്മാന്‍ പങ്ക് വച്ചത്

രുന്നൂറില്‍ പരം സിനിമകളില്‍ അഭിനയിച്ച് ഏറെ ആരാധകരുള്ള നടനാണ് റഹ്മാന്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമായി തിളങ്ങി നിന്ന താരമായിരുന്നു റഹ്മാനും. കൂടെവിടെ യിലൂടെയായാണ് അദ്ദേഹം തുടക്കം കുറിച്ചത്. പത്മരാജന്‍ കണ്ടെത്തിയ അഭിനയപ്രതിഭയ്ക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. വ്യത്യസ്തമായ നിരവധി സിനിമകളില്‍ അഭിനയിച്ച താരം ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. എന്നാല്‍ സിനിമയില്‍ നിറഞ്ഞ് നിന്ന സമയത്ത് നടനെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകള്‍ ആണ് പടര്‍ന്നിരുന്നത്.

ശോഭനയും രോഹിണിയുമൊക്കെ നടനെ ചുറ്റിപ്പറ്റി കേട്ട പേരുകളാണ്. എന്നാല്‍ ഇവര്‍ സുഹൃത്തുക്കളായിരുന്നുവെന്നം മറ്റൊരാളെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതെന്നും നടന്‍ തുറന്ന് പറയുകയാണ്. അന്ന് അഭിനയത്തില്‍ സജീവമായിരുന്ന നായികയെ ഇഷ്ടമായിരുന്നു. അങ്ങനെയൊരു പ്രണയമുണ്ടായിരുന്നു തനിക്കെന്നായിരുന്നു റഹ്മാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. അതേക്കുറിച്ച് അവള്‍ക്കും അറിയാമായിരുന്നു.രണ്ടാമത്തെ സിനിമയിലാണ് ആ നടിയുമായി ഒന്നിച്ച് അഭിനയിക്കുന്നത്. ആ കാര്യത്തെക്കുറിച്ച് ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പരസ്പരം അറിയാമായിരുന്നു. പക്ഷേ അവളുടെ ചില സിറ്റുവേഷന്‍ മാറിപ്പോയി.എന്തൊക്കെയോ കാരണങ്ങളാല്‍ ഞങ്ങള്‍ക്ക് പിരിയേണ്ടി വന്നു. കരിയറില്‍ ഫോക്കസ് ചെയ്ത് മുന്നേറുകയായിരുന്നു ആ നായിക. അവരുടെ മനോഭാവം വല്ലാതെ വിഷമിപ്പിച്ചിരുന്നു. നല്ല ഡിപ്രഷനിലായിരുന്നു അന്ന്. 

സിനിമയില്‍ കാണുന്നത് പോലെ നിരാശനായി നടക്കുകയായിരുന്നു. വിവാഹമൊന്നും വേണ്ടെന്നായിരുന്നു അന്ന് ചിന്തിച്ചിരുന്നത്. ആ ബന്ധം അങ്ങനെ പോയത് നന്നായി അതുകൊണ്ടാണല്ലോ ജീവിതത്തിലേക്ക് മെഹ്റുന്നീസ വന്നതെന്നുമായിരുന്നു റഹ്മാന്‍ പറഞ്ഞത്.

അന്നത്തെ സമയത്തെ ആളുകള്‍ കുറച്ചുകൂടി ഓര്‍ത്തഡോക്സായിരുന്നു. നമ്മുടെ കള്‍ച്ചറില്‍ ആണും പെണ്ണും എപ്പോഴും സെപ്പറേറ്റായിരുന്നു. സിനിമയില്‍ മാത്രമാണ് കാണുന്നതും കെട്ടിപിടിക്കുന്നതുമൊക്കെ ഉള്ളത്. സാധാരണക്കാര്‍ക്ക് അത് അംഗീകരിക്കാന്‍ പറ്റില്ല. മറ്റുള്ള ആളുകളുടെ കാഴ്ചയില്‍ അത് തെറ്റായി തോന്നുമെന്നും നടന്‍ പറയുന്നു.

ശോഭനയുമായോ രോഹിണിയുമായോ ഷൂട്ട് കഴിഞ്ഞ് റെസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിക്കുകയോ ഐസ്‌ക്രീം മേടിക്കുകയോ ചെയ്യുമായിരുന്നു. ഇതൊക്കെ കണ്ട് ആളുകള്‍ കഥയുണ്ടാക്കും. ഇതൊക്കെ സാധാരണക്കാര്‍ ചെയ്താലും ആളുകള്‍ ഓരോന്ന് പറയും. ഞങ്ങള്‍ പിന്നെ സെലിബ്രിറ്റീസ് ആയതുകൊണ്ടാവാം പേപ്പറില്‍ ഗോസിപ്പ് വന്നത്.

സത്യത്തില്‍ കല്യാണം കഴിക്കാനുള്ള പരിപാടിയൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. പ്രണയമൊന്നുമില്ലായിരുന്നു, ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ശോഭനയും രോഹിണിയും ഞാനുമൊക്കെ ഒരേ ഏജ് ഗ്രൂപ്പായതുകൊണ്ട് കൂടുതല്‍ ജെല്‍ ചെയ്യാന്‍ പറ്റി. ഞാന്‍ പിന്നെ അന്ന് ഗോസിപ്പുകളൊന്നും നോക്കാറില്ല. ഇതൊക്കെ എന്റെ മമ്മി വായിക്കുന്നുണ്ടല്ലോ എന്ന് പിന്നീടാണ് മൈന്‍ഡിലേക്ക് വന്നത്. അന്നേരമൊന്നും അങ്ങനെ തോന്നിയിട്ടില്ല, റഹ്മാന്‍ പറഞ്ഞു.

കൂടാതെ സിനിമാമേഖലയില്‍ വലിയ ഉയര്‍ച്ച ഉണ്ടാവാതിരുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കരിയറിനെക്കുറിച്ച് ഫോക്കസായിരുന്നില്ലെന്നും കാര്യമായ പി.ആര്‍ വര്‍ക്കുകളും തനിക്ക് ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുസിനിമയില്‍ വലിയ ഉയര്‍ച്ച ഉണ്ടാവാതിരുന്നത് എന്റെ കയ്യിലിരിപ്പ് കൊണ്ടാവും. എന്റെ പി.ആര്‍ വര്‍ക്ക് നന്നായിരുന്നില്ല. കരിയറിനേക്കുരിച്ച് സീരിയസും ഫോക്കസും ഒന്നുമല്ലായിരുന്നു. മലയാളത്തില്‍ സജീവമായി ഇരിക്കുന്ന സമയത്താണ് ഞാന്‍ തമിഴിലേക്ക് പോകുന്നത്. തമിഴില്‍ സെറ്റാവുന്നതിന് മുമ്പ് ഞാന്‍ തെലുങ്കില്‍ പോയി.

എവിടെയും ഞാന്‍ കരിയര്‍ പ്ലാന്‍ ചെയ്തിട്ടില്ലായിരുന്നു. എന്റെ തുടക്കം തന്നെ അങ്ങനെ ആയിരുന്നു. സിനിമ പ്രൊഫഷനാക്കണം എന്ന് കരുതി വന്നയാള്‍ അല്ല ഞാന്‍. 10,12 വര്‍ഷം പരാജയം അനുഭവപ്പെട്ടില്ലായിരുന്നു. കല്യാണത്തിന് ശേഷമാണ് പരാജയം എന്നെ തേടി വരാന്‍ തുടങ്ങിയത്.

സിനിമയെ ബിസിനസ് ആയിട്ട് കണ്ടാല്‍ മാത്രമേ അതില്‍ ഉയരാന്‍ പറ്റുകയുള്ളു. ഇപ്പോള്‍ കോമ്പറ്റീഷനാണ് പരസ്പരം. പണ്ട് മമ്മൂട്ടിയും മോഹന്‍ലാലും അങ്ങനെ തന്നെയായിരുന്നു. പിന്നീടാണ് പ്ലാന്‍ ചെയ്ത് കൊണ്ട് സിനിമ ചെയ്യാന്‍ ആരംഭിച്ചത്,റഹ്മാന്‍ പറഞ്ഞു.

അതേസമയം, തുപ്പരിവാളന്‍ 2 ആണ് ഇറങ്ങാനുള്ള റഹ്മാന്റെ തമിഴ് ചിത്രം. വിശാല്‍ നായകനാകുന്ന ചിത്രം 2017ല്‍ പുറത്തിറങ്ങിയ തുപ്പരിവാലളന്റെ സീക്വലാണ്. റഹ്മാന് പുറമേ നാസര്‍, ജയപ്രകാശ്, ഗൗതമി എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read more topics: # റഹ്മാന്‍
rahman about his love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES