കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം ചെയ്ത് രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംപിടിച്ചതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തമായി പ്രകീര്‍ത്തിച്ച് നടന്‍ മോഹന്‍ലാല്‍. കേന്ദ്ര സര്‍ക്കാരിന്റെ 'മൈ ജിഒവി ഇന്ത്യ' യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഒരു യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞനാണെന്നും ദീര്‍ഘവീക്ഷണമുള്ള നേതാവാണെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്. മോദിയെ ഇത്രത്തോളം പുകഴ്ത്തുന്ന മറ്റൊരു ഇന്ത്യന്‍ സിനിമാ താരം ഉണ്ടാകില്ലെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഈ അഭിമുഖം ചര്‍ച്ചയാകുന്നത്.
പ്രധാനമന്ത്രിയെ ഒരു 'യോഗി'യോടാണ് മോഹന്‍ലാല്‍ ഉപമിച്ചത്. 'അദ്ദേഹം ഈ രാജ്യത്തെ ഒരു അമ്മയെപ്പോലെ സ്നേഹിക്കുന്നു. അദ്ദേഹത്തിന് ഒട്ടും ഈഗോ ഇല്ല. ഒരു യോഗിക്ക് സമാനമായ ധ്യാനനിരതമായ അവസ്ഥയിലാണ് അദ്ദേഹം,' മോഹന്‍ലാല്‍ പറഞ്ഞു. പ്രവര്‍ത്തിക്കുന്ന നേതാവ്: വാക്കിനേക്കാള്‍ പ്രവൃത്തിക്ക് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് മോദിയെന്നും ആ മന്ത്രം തന്നെയാണ് താനും പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കാന്‍ കഴിഞ്ഞത് അഭിമാനമാണ്. ഓരോ തവണ കാണുമ്പോഴും ഒരു മികച്ച രാഷ്ട്രതന്ത്രജ്ഞന്റെ 'വൈബാണ്' ലഭിക്കുന്നത്.
'ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹവേദിയില്‍ വെച്ച് അദ്ദേഹം അടുത്തേക്ക് വന്ന് സ്നേഹം പ്രകടിപ്പിച്ചു. കലാകാരന്മാരോട് അദ്ദേഹം കാണിക്കുന്ന കരുതല്‍ പഠിക്കേണ്ടതാണ്.' എന്ന് മോഹന്‍ലാല്‍ പറയുന്നു. വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ലഭിച്ച പിന്തുണയും യോഗയെ ആഗോളതലത്തില്‍ എത്തിക്കാന്‍ അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളെയും മോഹന്‍ലാല്‍ പ്രത്യേകം അഭിനന്ദിച്ചു. പ്രധാനമന്ത്രിയെ ഇത്രത്തോളം ഹൃദയപൂര്‍വ്വം പുകഴ്ത്തിയ മറ്റൊരു മുന്‍നിര നടനില്ല എന്നാണ് സൈബര്‍ ഇടങ്ങളിലെ സംസാരം.
മോദി യഥാര്‍ഥ രാഷ്ട്രതന്ത്രജ്ഞനും ദീര്‍ഘവീക്ഷണമുള്ള നേതാവുമാണെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധം പ്രചോദിപ്പിക്കുന്നതാണ്. വാക്കിനേക്കാള്‍ പ്രവൃത്തിക്ക് പ്രധാന്യം നല്‍കുന്ന വ്യക്തിയാണ് മോദിയെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ഗുരുവായൂരില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹവേദിയില്‍വെച്ച് പ്രധാനമന്ത്രി തന്നെ അഭിവാദ്യംചെയ്തതും മോഹന്‍ലാല്‍ ഓര്‍ത്തെടുത്തു.