നടന്‍ റഹ്മാന്റെ മകള്‍ റുഷ്ദ റഹ്മാന് കുഞ്ഞു പിറന്നു. റുഷ്ദ തന്നെയാണ് വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയതെന്നും സുഖമായിരിക്കുന്നുവെന്നും റുഷ്ദ സമൂഹ മാദ്ധ്യമത്തില്‍ കുറിച്ചു. ശ്വേതാ മേനോന്‍ അടക്കം ഒട്ടേറെ പേര്‍ റുഷ്ദയ്ക്ക് ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്....
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു റുഷ്ദയും കൊല്ലം സ്വദേശി അല്‍താഫ് നവാസുമായുള്ള വിവാഹം.റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകള്‍ കൂടി റഹ്മാനുണ്ട്. എ.ആര്‍.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ..
കൂടെവിടെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന റഹ്മാന്‍ ഒരുകാലത്ത് യുവതീയുവാക്കളുടെ പ്രിയ നായകനായിരുന്നു. റഹ്മാന്‍ പ്രണയനായകനായി നിരവധി ചിത്രങ്ങളാണ് എത്തിയത്.മലയാളത്തിലും തെന്നിന്ത്യയിലും സജീവമാണ് താരം.എതിരെ എന്ന ചിത്രമാണ് മലയാളത്തില്‍ റിലീസിന് ഒരുങ്ങുന്നത്.