തമിഴ്‌നാട്ടില്‍ നാല്‍പത് വര്‍ഷത്തിലൊരിക്കല്‍ തുറക്കുന്ന അത്തി വരദരാജിനെ ദര്‍ശനം തൊഴുത് സ്റ്റൈല്‍ മന്നന്‍ രജനികാന്ത്. കോയമ്പത്തൂരിലെ പ്രസിദ്ധമായ ആത്തിവരദരാജ ക്ഷേത്രത്തിലാണ് രജനികാന്തും ഭാര്യയും എത്തിയത്. ഭക്തര്‍ക്കുള്ള ദര്‍ശനം കഴിഞ്ഞ് ക്ഷേത്രം അടക്കാന്‍ മൂന്നു ദിവസം കൂടി ബാക്കി നില്‍ക്കെയാണ് ദളപതിയുടെ ക്ഷേത്രസന്ദര്‍ശനം. ക്ഷേത്രത്തിലെ പ്രധാന സവിശേഷതകളില്‍ ഒന്നായ നിന്‍ദ്ര തിരുകോലം ദര്‍ശനത്തിനായാണ് കഴിഞ്ഞ ദിവസം ഭാര്യയ്ക്ക് ഒപ്പം രജനീകാന്ത് ക്ഷേത്രദര്‍ശനത്തിനെത്തിയത്.
ഏറെ പ്രത്യേകതകള്‍ ഉള്ള കോയമ്പത്തൂരിലെ ക്ഷേത്രങ്ങളിലൊന്നാണ് അത്തി വരദരാജ ക്ഷേത്രം. 40 വര്‍ഷം കൂടുമ്പോള്‍ ഒരിക്കലാണ് ആതി വരദാര്‍ പെരുമാളിനെ ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരമുള്ളൂ. ആതി വരദാര്‍ വിഗ്രഹത്തിന് കേടുപാടുകള്‍ പറ്റിയതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ പുതിയ വിഗ്രഹം സ്ഥാപിക്കുകയും, ആതി വരദാര്‍ വിഗ്രഹം ക്ഷേത്രക്കുളത്തില്‍ സൂക്ഷിക്കുകയും ചെയ്തിരിക്കുകയാണ്. 40 വര്‍ഷം കൂടുമ്പോള്‍ ഈ വിഗ്രഹം പുറത്തെടുത്ത് ഭക്തര്‍ക്ക് കാണാനുള്ള അവസരമൊരുക്കുകയാണ് ചെയ്യുന്നത്. നാലു പതിറ്റാണ്ടിനു ശേഷം 2019 ജൂലൈയിലാണ് വീണ്ടും ആദി വരദാര്‍ ദര്‍ശനത്തിനായി ക്ഷേത്രം തുറന്നു കൊടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തവണ വന്‍ തിരക്കാണ് ക്ഷേത്രത്തില്‍ നേരിടുന്നത്.
തിരക്കു താരതമ്യേന കുറവുള്ള അര്‍ദ്ധരാത്രിസമയതത്താണ് രജനികാന്ത് ക്ഷേത്രദര്‍ശനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം തൃഷയും ക്ഷേത്രത്തിലെത്തി സന്ദര്‍ശനം നടത്തിയിരുന്നു.