ബോളിവുഡിലെ ക്യൂട്ട് താരദമ്പതിമാരാണ് ദീപികയും രണ്‍വീറും. സിനിമയില്‍ ഇരുവരും തിരക്കാണെങ്കിലും തങ്ങളുടേതായ സമയം താരങ്ങള്‍ കണ്ടെത്താറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ദീപികയ്ക്ക് വേണ്ടിയുള്ള രണ്‍ബീറിന്റെ ഷോപ്പിങ്ങാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ മാളിലാണ് പ്രിയതമയ്ക്ക് വേണ് ഹാന്‍ഡ് ബാഗ് വാങ്ങാന്‍ രണ്‍വീര്‍ നേരിട്ടെത്തിയത്.
തന്റെ ഏറ്റവും പുതിയ ചിത്രം ഛാപാക്കിന്റെ പ്രമോഷന്‍ പരിപാടികളുമായി തിരക്കിലാണ് ദീപിക പദുക്കോണ്‍. ഇതിനിടെ ദീപികയ്ക്ക് നല്‍കാന്‍ നല്ലൊരു സമ്മാനം തിരഞ്ഞെടുക്കാനുള്ള തത്രപ്പാടിലാണു രണ്‍വീര്‍ സിങ്.
സഹോദരി റിതികയ്ക്കൊപ്പം ഞായറാഴ്ച വിന്‍ഡോ ഷോപ്പിങ്ങിനു പോയ രണ്‍വീര്‍ ഹാന്‍ഡ്ബാഗിനു തിരയുന്നതു വീഡിയോയില്‍ കാണാം. വെളുത്ത ടീഷര്‍ട്ടും ചുവപ്പ് നിറത്തിലുള്ള തൊപ്പിയുമണിഞ്ഞ രണ്‍വീര്‍ ഏറ്റവും ഭംഗിയുള്ള ബാഗ് തിരഞ്ഞെടുക്കാനുള്ള കഷ്ടപ്പാടിലാണ്. സഹോദരി റിതികയോടും രണ്‍വീര്‍ അഭിപ്രായം ചോദിക്കുന്നുണ്ട്.
ഷോപ്പിങ് മാളിലേക്ക് കയറിയെ രണ്‍വീറിനെ ആരാധകര്‍ ചുറ്റും കൂടി കഷ്ടപ്പെടുത്തിയെങ്കിലും ഷോറൂമിലേക്ക് കയറുന്നത് വരെ താരം എല്ലാവരെയും നോക്കി കൈവീശി കാണിക്കുന്നുണ്ടായിരുന്നു.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഛപാക്'. ചിത്രത്തില്‍ ലക്ഷ്മിയുടെ റോളിലാണ് ദീപിക എത്തുന്നത്. ജനുവരി 10 നാണ് ഛപാക് റിലീസിനെത്തുക.
RECOMMENDED FOR YOU: