Latest News

രതിനിര്‍വേദം' വീണ്ടും തിയേറ്ററുളിലേക്ക്;  ശ്വേത മേനോനും ശ്രീജിത്ത് വിജയും ഒന്നിച്ച ചിത്രമെത്തുക 150 ല്‍ ഏറെ തിയേറ്ററുകളില്‍;റീ റിലീസിനൊരുങ്ങുന്നത് കന്നഡ പതിപ്പ്

Malayalilife
 രതിനിര്‍വേദം' വീണ്ടും തിയേറ്ററുളിലേക്ക്;  ശ്വേത മേനോനും ശ്രീജിത്ത് വിജയും ഒന്നിച്ച ചിത്രമെത്തുക 150 ല്‍ ഏറെ തിയേറ്ററുകളില്‍;റീ റിലീസിനൊരുങ്ങുന്നത് കന്നഡ പതിപ്പ്

1978 ല്‍ പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് 'രതിനിര്‍വേദം'. ജയഭാരതിയും കൃഷ്ണചന്ദ്രനുമാണ് അന്ന് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ നിന്നും സിനിമയ്ക്ക് മറ്റൊരു പതിപ്പുകൂടി പുറത്തുവന്നു. ടി. കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രതി ചേച്ചിയായി ശ്വേത മേനോനും, പപ്പുവായി ശ്രീജിത്ത് വിജയിയുമാണ് പ്രധാനവേഷത്തിലെത്തിയറത്.

ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം റി-റിലീസിന് എത്തിയിരിക്കുകയാണ് രതിനിര്‍വേദം. ചിത്രത്തിന്റെ കന്നഡ വെര്‍ഷന്‍ ആണ് വീണ്ടും തിയേറ്ററില്‍ എത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ 150 തിയേറ്ററുകളില്‍ ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തി.

ഒക്ടോബര്‍ 13ന് കന്നഡ വെര്‍ഷന്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ ശ്വേത മേനോന്‍ അറിയിച്ചിരുന്നു. 2011 മെയ്യില്‍ ആയിരുന്നു രതിനിര്‍വേദം റിലീസ് ചെയ്തത്. ടി കെ രാജീവ് കുമാര്‍ ആയിരുന്നു സംവിധാനം. കെപിഎസി ലളിത, ഗിന്നസ് പക്രു, ശോഭ മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു. ആദ്യ സിനിമയില്‍ ജയഭാരതിയും കൃഷ്ണ ചന്ദ്രനും ആയിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.

rathinirvedam re release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES