Latest News

ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ആറ് വര്‍ഷമായി;അവിഹിതം പാടില്ലെന്നതാണ് ഞങ്ങള്‍ക്കിടയിലെ ഏക നിബന്ധന;വേറെ എന്ത് കാര്യത്തിന്റെ പേരില്‍ അടിയുണ്ടായാലും നമുക്ക് പരിഹരിക്കാന്‍ പറ്റും; സൈഡ് ലൈനാകും എന്നത് ഉറപ്പാണ്; തുറന്നുപറഞ്ഞ് മീര അനില്‍ 

Malayalilife
 ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ആറ് വര്‍ഷമായി;അവിഹിതം പാടില്ലെന്നതാണ് ഞങ്ങള്‍ക്കിടയിലെ ഏക നിബന്ധന;വേറെ എന്ത് കാര്യത്തിന്റെ പേരില്‍ അടിയുണ്ടായാലും നമുക്ക് പരിഹരിക്കാന്‍ പറ്റും; സൈഡ് ലൈനാകും എന്നത് ഉറപ്പാണ്; തുറന്നുപറഞ്ഞ് മീര അനില്‍ 

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ ടെലിവിഷന്‍ അവതാരകയാണ് മീര അനില്‍. 'സ്ത്രീ' എന്ന ജനപ്രിയ പരിപാടിയിലൂടെ കരിയര്‍ ആരംഭിച്ച മീര, പിന്നീട് നിരവധി റിയാലിറ്റി ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമായി മാറി. ആറ് വര്‍ഷം മുന്‍പായിരുന്നു ബിസിനസ്സുകാരനായ വിഷ്ണുവുമായുള്ള മീരയുടെ വിവാഹം. ഇപ്പോള്‍ തന്റെ ദാമ്പത്യ ജീവിതത്തിലെ വിജയരഹസ്യത്തെക്കുറിച്ചും താനും ഭര്‍ത്താവും തമ്മിലുള്ള പ്രത്യേക കരാറിനെക്കുറിച്ചും തുറന്നു പറയുകയാണ് മീര. 

വിവാഹസമയത്ത് പരസ്പരം നല്‍കിയ ഒരേയൊരു ഉറപ്പിനെക്കുറിച്ചാണ് പുതിയ അഭിമുഖത്തില്‍ മീര സംസാരിച്ചത്. ജീവിതത്തില്‍ വിവാഹേതര ബന്ധങ്ങള്‍ക്ക് (അവിഹിതം) രണ്ടുപേരും കര്‍ശനമായി 'നോ' പറഞ്ഞിട്ടുണ്ടെന്നും, അതൊഴികെ സൂര്യനു താഴെയുള്ള എന്തുകാര്യവും ചെയ്യാനുള്ള സ്വാതന്ത്ര്യം പരസ്പരം നല്‍കിയിട്ടുണ്ടെന്നും മീര വ്യക്തമാക്കുന്നു. 

മറ്റെന്ത് കാര്യത്തിന്റെ പേരില്‍ വഴക്കുണ്ടായാലും സംസാരിച്ച് പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ മൂന്നാമതൊരാള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ പരസ്പരമുള്ള മുന്‍ഗണനകള്‍ മാറുകയും പങ്കാളി സൈഡ്ലൈന്‍ ചെയ്യപ്പെടുകയും ചെയ്യും. ഒന്നിച്ചിരിക്കുന്നത്രയും കാലം മറ്റൊരു ബന്ധത്തിലേക്ക് പോകില്ലെന്ന് ദാമ്പത്യത്തിന്റെ തുടക്കത്തില്‍ തന്നെ ഞങ്ങള്‍ പരസ്പരം ഷെയ്ക്ക് ഹാന്‍ഡ് നല്‍കി ഉറപ്പിച്ചതാണ്,' മീര പറയുന്നു. 

വിവാഹേതര ബന്ധങ്ങള്‍ ഇല്ലെങ്കില്‍ ദാമ്പത്യജീവിതം വളരെ സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നും മീര കൂട്ടിച്ചേര്‍ക്കുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ പോലും സംസാരിച്ച് പരിഹരിക്കാം, എന്നാല്‍ വഞ്ചന കടന്നുവന്നാല്‍ ദാമ്പത്യത്തിന്റെ താളം തെറ്റും. അതിനാല്‍, വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് നല്‍കാനുള്ള പ്രധാന ഉപദേശവും അവിഹിത ബന്ധങ്ങള്‍ ഒഴിവാക്കുക എന്നതാണെന്ന് മീര തുറന്നുപറയുന്നു.

Read more topics: # മീര അനില്‍
meera anil opens up about her marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES