Latest News

മെലിഞ്ഞതോടെ ഷുഗര്‍ ആണോയെന്ന ചോദ്യം വരെ സോഷ്യല്‍മീഡിയയില്‍ വന്ന് തുടങ്ങി;മെലിഞ്ഞ് സുന്ദരിയായി മീരാ അനില്‍ പുതിയ ലുക്കില്‍

Malayalilife
 മെലിഞ്ഞതോടെ ഷുഗര്‍ ആണോയെന്ന ചോദ്യം വരെ സോഷ്യല്‍മീഡിയയില്‍ വന്ന് തുടങ്ങി;മെലിഞ്ഞ് സുന്ദരിയായി മീരാ അനില്‍ പുതിയ ലുക്കില്‍

വര്‍ഷങ്ങളായി ടെലിവിഷന്‍ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന അവതാരകയാണ് മീര അനില്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന സ്ത്രീ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയായിരുന്നു മീരയുടെ കരിയറിന് തുടക്കം. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലൂടയെും ടെലിവിഷന്‍ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മീര അനില്‍ മലയാളികള്‍ക്ക് പരിചിതമായ മുഖമായി മാറി. 

അടുത്തിടെ മീരയുടെ ലുക്കില്‍ വളരെയേറെ മാറ്റമുണ്ട്. കൂടുതല്‍ മെലിഞ്ഞ്, പുത്തന്‍ മേക്കോവറിലാണ് താരം. പുതിയ ഗെറ്റപ്പിലുള്ള തന്റെ ചിത്രങ്ങളും വിഡിയോസുമൊക്കെ മീര സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് ഇതിനോടകം ശ്രദ്ധേയമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇതിനു ലഭിക്കുന്ന കമന്റുകളെക്കുറിച്ച് മീര പറഞ്ഞതാണ് വൈറല്‍ ആകുന്നത്. 

താന്‍ മെലിഞ്ഞതു കണ്ടിട്ട് ഷുഗര്‍ ആണോ എന്നാണ് ചിലര്‍ ചോദിക്കുന്നതെന്നും സോഷ്യല്‍ മീഡിയ തുറക്കാന്‍ പറ്റുന്നില്ല, പേടിയാണെന്നും മീര പറയുന്നതിന്റെ വിഡിയോ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു.

 

Read more topics: # മീര അനില്‍
meera anil new look viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES