സ്ത്രീകള്‍ നേരിടുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉളളത്. സിനിമ നായികമാരുടെ വസ്ത്രധാരണത്തെക്കുറിച്ചും ചിത്രങ്ങളെക്കുറിച്ചും പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. ഇതിനെതിരെ ഇവര്‍ പ്രതികരിക്കുന്നതും പതിവാണ്. അനശ്വര രാജന്‍ എസ്തര്‍ അനില്‍ എന്നിവര്‍ക്കെതിരെയുളള സോഷ്യല്‍ മീഡിയ അതിക്രമങ്ങള്‍ ചര്‍ച്ചയായിരുന്നു. ഇതിനെതിരെ ഒരു ക്യാമ്പയിനുമായി രംഗത്ത് എത്തിയിരിക്കുയാണ് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്.
'റെഫ്യൂസ് ദ അബ്യൂസ്' ( #RefusetheAbuse) എന്നാണ് ഈ ക്യാമ്പിന് പേരിട്ടിരിക്കുന്നത്. ഇതിനെക്കുറിച്ചു നടി ശ്രിന്ദയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു.
നമ്മള്‍ മര്യാദയെക്കുറിച്ചും പരസ്പര ബഹുമാനത്തെക്കുറിച്ചുമൊക്കെ ഒരുപാട് സംസാരിക്കാറുണ്ട്.പക്ഷെ ഈപറഞ്ഞ കാര്യങ്ങള്‍ വേര്‍തിരിവില്ലാതെ ഉള്‍ക്കൊള്ളാന്‍ ഇനി എന്ന കഴിയുക.നാട്ടില്‍ ആര്‍ക്കു ബാധയുണ്ടെങ്കിലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്ന അവസ്ഥയാണ് നമ്മുടേത് .എന്റെ രീതികള്‍ എന്റെ ഇഷ്ട്ടങ്ങള്‍ എല്ലാം എന്റേതാണ് .അതുകൊണ്ടു നാട്ടിലെ മര്യാദരാമന്മാരായ പൊന്നാങ്ങളമാരോട്..നിങ്ങള്‍ ഇപ്പോള്‍ ചെയ്‌തോണ്ടിരിക്കുന്നതു വന്‍ അപരാധമാണ്.REFUSE THE ABUSE .' ശ്രിന്ദ പറയുന്നു