'ആര്‍ട്ടിക്കിള്‍ 21 ഇന്ന് മുതല്‍
അജു വര്‍ഗീസ്, ജോജു ജോര്‍ജ്,ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിന്‍ ബാലകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
'ആര്‍ട്ടിക്കിള്‍ 21 'ഇന്നു പ്രദര്‍ശനത്തിനെത്തുന്നു.
ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിന്‍ തമ്പു, നന്ദന്‍ രാജേഷ്, മനോഹരി ജോയ്, മജീദ്, അംബിക നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
വാക് വിത്ത് സിനിമാസിന്റെ ബാനറില്‍ ജോസഫ് ധനൂപ്,പ്രസീന, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഷ്‌കര്‍ നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു.എഡിറ്റര്‍-സന്ദീപ് നന്ദകുമാര്‍, പശ്ചാത്തല സംഗീതം-ഗോപീ സുന്ദര്‍,കോ പ്രൊഡ്യൂസര്‍-രോമഞ്ച് രാജേന്ദ്രന്‍,സൈജു സൈമണ്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശശി പൊതുവാള്‍,കല-അരുണ്‍ പി അര്‍ജ്ജുന്‍,മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രലങ്കാരം-പ്രസാദ് അന്നക്കര, സ്റ്റില്‍സ്-സുമിത് രാജ്,ഡിസൈന്‍-ആഷ്ലി ഹെഡ്,സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ലിദീഷ് ദേവസ്സി, അസോസിയേറ്റ് ഡയറക്ടര്‍- ഇംതിയാസ് അബൂബക്കര്‍,വിതരണം-ചെമ്മീന്‍ സിനിമാസ്,പി ആര്‍ ഒ-എ എസ് ദിനേശ്.
ഷീല 'ഇന്നു മുതല്‍.
തെന്നിന്ത്യന്‍ താരമായ രാഗിണി ദ്വിവേദിയെ പ്രധാന കഥാപാത്രമാക്കി മലയാളത്തിലും കന്നഡയിലുമായി, ബാലു നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഷീല' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.റിയാസ് ഖാന്‍,മഹേഷ്, സുനില്‍ സുഖദ, അവിനാഷ്(കന്നഡ )പ്രദോഷ് മോഹന്‍, മുഹമ്മദ് എരവട്ടൂര്‍,ശോഭരാജ്(കന്നഡ) ശ്രീപതി,ചിത്ര ഷേണായി,ലയ സിംപ്‌സണ്‍, ജാനകി ദേവി, ബബിത ബഷീര്‍, സ്‌നേഹ മാത്യു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
പ്രിയ ലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഡി എം പിള്ളൈ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ കൂത്തടുത്ത് നിര്‍വ്വഹിക്കുന്നു.ടി പി സി വളയന്നൂര്‍, ജോര്‍ജ് പോള്‍,റോസ് ഷാരോണ്‍ ബിനോ എന്നിവരുടെ വരികള്‍ക്ക് എബി ഡേവിഡ്,അലോഷ്യ പീറ്റര്‍ എന്നിവര്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- കിരണ്‍ ദാസ്,ബിജിഎം -എബി ഡേവിഡ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് ഏലൂര്‍,കല-അനൂപ് ചുലൂര്‍, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം- ആരതി ഗോപാല്‍, സ്റ്റില്‍സ്- രാഹുല്‍ എം സത്യന്‍, പരസ്യക്കല- മനു ഡാവിഞ്ചി, സൗണ്ട് ഡിസൈന്‍-രാജേഷ് പി എം, ആക്ഷന്‍- റണ്‍ രവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സിജോ ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍- ജംനാസ് മുഹമ്മദ്, സന്ദീപ് എം തോമസ്സ്, അസിസ്റ്റന്റ് ഡയറക്ടര്‍- ശരത് കുമാര്‍, ജസ്റ്റിന്‍ ജോസഫ്, സിബിച്ചന്‍, റ്റ്വിങ്കിള്‍ ജോബി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനില്‍ ജി നമ്പ്യാര്‍.
ഒരു പ്രത്യേക സാഹചര്യത്തില്‍ തന്നെ അലട്ടുന്ന ഒരു വലിയ പ്രശ്നത്തിന് ഉത്തരം തേടി ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന ഷീല എന്ന യുവതിക്ക് നേരിടേണ്ടി വരുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ ദൃശൃവല്‍ക്കരിക്കുന്ന ചിത്രമാണ് 'ഷീല'.
പി ആര്‍ ഒ-എ എസ് ദിനേശ്.
വോയിസ് ഓഫ് സത്യനാഥന്‍' ഇന്നു മുതല്‍.
ജനപ്രിയ നായകന്‍ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ,അംബിക മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജന്‍ ചിറയില്‍എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസര്‍-രോഷിത് ലാല്‍ വി 14 ലവന്‍ സിനിമാസ്, പ്രിജിന്‍ ജെ പി,ജിബിന്‍ ജോസഫ് കളരിക്കപ്പറമ്പില്‍ (യു ഏ ഇ).ഛായാഗ്രഹണം-സ്വരുപ് ഫിലിപ്പ്,സംഗീതം-അങ്കിത് മേനോന്‍,എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, കല സംവിധാനം-എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്സണ്‍ പൊടുത്താസ്,മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍-മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിജോ ഡൊമനിക്,റോബിന്‍ അഗസ്റ്റിന്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-മാറ്റിനി ലൈവ്, സ്റ്റില്‍സ്-ശാലു പേയാട്, ഡിസൈന്‍-ടെന്‍ പോയിന്റ്,പി ആര്‍ ഒ-എ എസ് ദിനേശ്.