അന്തരിച്ച മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാതാരവുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യ സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആല്‍ബങ്ങളുമൊക്കെ പലപ്പോഴും വലിയ രീതിയില്‍ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.
വിമര്‍ശനങ്ങള്‍ക്കിടയിലും തന്റെ ജോലിയുമായി മുന്നോട്ട് പോകുകയാണ് രേണു ഇപ്പോള്‍. ഈ അവസരത്തില്‍ തന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.തന്റെ ഒരു ചിത്രവും അതിനൊപ്പം രേണു പങ്കുവച്ച രണ്ട് വരിയുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പ്രണയത്തെക്കുറിച്ചാണ് രേണു പോസ്റ്റില്‍ സംസാരിക്കുന്നത്.
എന്റെ കണ്ണുകളില്‍ ഉള്ള പ്രണയം നിന്നോട് മാത്രം ആണ്. അത് ആരാണ് എന്ന് തല്‍ക്കാലം വെളിപ്പെടുത്തുന്നില്ല'' എന്നാണ് രേണുവിന്റെ പോസ്റ്റ്. ഇതോടെ താരം പ്രണയത്തിലായോ എന്ന സംശയവുമായി നിരവധി പേരാണ് എത്തിയത്. കമന്റുകള്‍ക്ക് രേണു മറുപടിയും നല്‍കുന്നുണ്ട്. സുധിച്ചേട്ടന്‍ എന്നൊരാള്‍ കമന്റ് ചെയ്തപ്പോള്‍ ''എട്ടന്‍ പോയി. എങ്കിലും ഏട്ടന്‍ എന്നും മനസില്‍ ദൈവത്തിന് തുല്യമാണ്'' എന്നാണ് രേണു നല്‍കിയ മറുപടി. സുധിച്ചേട്ടന്‍ എന്നും ഉണ്ടാകും എന്നും രേണു പറയുന്നുണ്ട്.
ഇതോടെ താരം വീണ്ടും പ്രണയത്തിയാലോ, വീണ്ടും വിവാഹിതയാവുകയാണോ എന്നെല്ലാം സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. അതേസമയം രേണു തന്റെ പുതിയ വീഡിയോയെക്കുറിച്ചാണോ പോസ്റ്റില്‍ പരാമര്‍ശിക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. സംശയങ്ങള്‍ക്കൊന്നും രേണു വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. സമയം ആകുമ്പോള്‍ പറയാമെന്നാണ് രേണു പറയുന്നത്. അതുകൊണ്ട് തന്നെ ആരാധകര്‍ തങ്ങളുടെ നിലയ്ക്ക് വ്യഖ്യാനങ്ങളിലേക്ക് കടന്നിരിക്കുകയാണ്.
ഇതിനിടെ് രേണു സുധിയുടെ പുതിയ മോഡേണ്‍ ഫോട്ടോഷൂട്ടിനു പരിഹാസം ഉയരുകയാണ്. രേണുവിനെ വളരെ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ബോഡി ഷെയ്മിങ് നടത്തുകയും ചെയ്യുന്നുണ്ട്. തന്നെ പരിഹസിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രേണു ചുട്ട മറുപടി നല്‍കുകയും ചെയ്യുന്നുണ്ട
പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ' എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് രേണു നല്‍കിയ മറുപടി 'നീ ആരാടാ പല്ലിക്കും ഉണ്ടെടാ അന്തസ്' എന്നായിരുന്നു. രേണുവിനെ പിന്തുണച്ചും ആളുകള്‍ എത്തുന്നുണ്ട്.
രേണു പൃഥ്വിരാജിനോട് ഒരു ചാന്‍സ് ചോദിക്കണേ..ഉറപ്പായും കിട്ടും. അത്രയ്ക്കും അഭിനയമാണ്. ഒരു രക്ഷയും ഇല്ല'. എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയുമായി രേണുവും രംഗത്ത് വന്നു. ' അദ്ദേഹം എന്നെ വിളിച്ചാല്‍ ഞാന്‍ അഭിനയിക്കും' എന്നായിരുന്നു മറുപടി.