Latest News

റിമി ടോമിയെ ചാക്കിൽ കെട്ടി തട്ടിക്കൊണ്ടുപോകാൻ ശ്രമം....വെളിപ്പെടുത്തി ഗായിക; രക്ഷപ്പെട്ടത് അച്ഛന്റെ സുഹൃത്ത് കണ്ടത്‌കൊണ്ട്: ഊട്ടിയിൽ വച്ച് റിമി ടോമിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നത് അറിയാമോ?

Malayalilife
റിമി ടോമിയെ ചാക്കിൽ കെട്ടി തട്ടിക്കൊണ്ടുപോകാൻ ശ്രമം....വെളിപ്പെടുത്തി ഗായിക; രക്ഷപ്പെട്ടത് അച്ഛന്റെ സുഹൃത്ത് കണ്ടത്‌കൊണ്ട്: ഊട്ടിയിൽ വച്ച് റിമി ടോമിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നത് അറിയാമോ?

ഗായികയും അവതാരകയും വിധികർത്താവുമൊക്കെ സിനിമാ ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് റിമി ടോമി. സ്വതസിദ്ധമായ ആലാപന ശൈലിയും സംസാരവും തമാശയുമൊക്കെയായി പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ച നടി അടുത്തി ടിവി പ്രൊഗ്രാമിലൂടെ പങ്ക് വച്ച വെളിപ്പെടുത്തലാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മഴവിൽ മനോരമായിലെ സംഗീത പരിപാടിയായ പാടാം നമുക്ക് പാടം എന്ന റിയാലിറ്റി ഷോയ്ക്കിടയിലാണ് തന്നെ തട്ടിക്കൊണ്ട് പോകാൻ നടത്തിയ ശ്രമത്തെക്കുറിച്ച് നടി പങ്ക് വച്ചത്.

തന്നെ ചെറുപ്പത്തിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമം ഉണ്ടായെന്നും അച്ഛന്റെ സുഹൃത്ത് കണ്ടതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും റിമി ടോമി വെളിപ്പെടുത്തി. 
വേദിയിൽ ഒരു മത്സരാർഥി 'കാക്കോത്തികാവിലെ അപ്പൂപ്പൻ താടികൾ' എന്ന ചിത്രത്തിലെ ഗാനം ആലപിച്ചപ്പോഴായിരുന്നു റിമി തന്റെ അനുഭവം പങ്കുവച്ചത്. ചിത്രത്തിലെ കഥയ്ക്ക് സമാനമായ അനുഭവം കുഞ്ഞുപ്രായത്തിൽ തനിക്ക് ഉണ്ടായിട്ടുണ്ടെന്നായിരുന്നു റിമിയുടെ വെളിപ്പെടുത്തൽ.

റിമിയുടെ വാക്കുകൾ ഇങ്ങനെ: 'ഊട്ടിയിൽ താമസിച്ചിരുന്ന കാലത്തായിരുന്നു അത്. പപ്പ മിലിട്ടറിയിലായതിനാൽ ഞങ്ങൾ പലയിടങ്ങളിലും താമസിച്ചിട്ടുണ്ട്. അങ്ങനെ ഊട്ടിയിൽ താമസിക്കുമ്പോഴായിരുന്നു ആ സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. അപ്പോൾ ഭിക്ഷാടകനായ ഒരാൾ അവിടെ വന്നു. എന്നെ വിളിച്ചു. ഞാൻ പിന്നാലെ പോയി. എന്നിട്ട് ഒരു വെയിറ്റിങ് ഷെഡ്ഡിൽ നിൽക്കുമ്പോൾ പപ്പയുടെ കൂട്ടുകാരൻ കണ്ടു. എന്നെ മനസ്സിലായതിനാൽ അദ്ദേഹം വീട്ടിലെത്തിച്ചു. അല്ലെങ്കിൽ അന്നേ അവർ ചാക്കിൽ കെട്ടി കൊണ്ടു പോകുമായിരുന്നു.'

കണ്ണാംതുമ്പീ പോരാമോ എന്ന ഗാനം ആദ്യമായി ഒരു വേദിയിൽ പാടി സമ്മാനം നേടിയതിന്റെ ഓർമകളും റിമി പങ്കുവച്ചു. 'മുന്നരവയസ്സിലായിരുന്നു അത്. അമ്മ റേഡിയോയിൽ നിന്നും മറ്റും കേട്ട് വരികൾ എഴുതിയെടുത്ത് പഠിപ്പിച്ച പാട്ടായിരുന്നു അത്. ജീവിതത്തിൽ ആദ്യമായി പാടിയ ഗാനം എന്റെ ചിത്രച്ചേച്ചി പാടിയതായതിൽ അതിയായ സന്തോഷമുണ്ട്. ആ ഗാനം പാടിയതിനാണ് ആദ്യത്തെ സമ്മാനം.' റിമി പറഞ്ഞു.

റോയ്‌സുമായുള്ള വിവാഹമോചനത്തിന് ശേഷം യാത്രകളുമായി തിരക്കിലാണ് റിമി. റിമിയുടെ യാത്രകളുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ചത്.

rimi tomy about horrible memories inchildhood

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES