Latest News

2006ലെ സിബിഎസ്ഇ കലോത്സവത്തിലെ ഭരതനാട്യം വിജയി ആരെന്ന് അറിയാമോ? വേദിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് റോബിന്‍ രാധാകൃഷ്ണന്‍

Malayalilife
2006ലെ സിബിഎസ്ഇ കലോത്സവത്തിലെ ഭരതനാട്യം വിജയി ആരെന്ന് അറിയാമോ? വേദിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസ് മലയാളം പതിപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. മത്സരത്തിന്റെ പകുതിയില്‍ വെച്ച് പുറത്തായെങ്കിലും ജനങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായി റോബിന്‍ മാറി.

ഉല്‍ഘാടനങ്ങള്‍ക്കും പൊതുചടങ്ങുകള്‍ക്കും പങ്കെടുക്കുന്ന റോബിനെ കാണാന്‍ ജനങ്ങള്‍ എല്ലായിടത്തും തടിച്ചു കൂടുക പതിവാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ റോബിന്‍ പങ്കുവെച്ച് ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ താന്‍ ക്ലാസ്സിക്കല്‍ ഡാന്‍സ് കളിക്കുന്ന ഒരു ചിത്രമാണ് റോബിന്‍ ആരാധകള്‍ക്കായി പങ്കുവെച്ചത്്. 2006 സിബിഎസ്ഇ സൗത്ത് സോണ്‍ സഹോദയ ഫെസ്റ്റിവലില്‍ ഭരതനാട്യത്തിന് ഒന്നാം സ്ഥാനം നേടി നില്‍ക്കുന്ന താരത്തിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

നിരവധി ആളുകളാണ് ചിത്രത്തിന് താഴെ മികച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തുന്നത്. ഇത്രയും കഴിവുകള്‍ ഒക്കെ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇത് ഇതുവരെ പുറത്തെടുക്കാതെ ഇരുന്നത് എന്നാണ് ഇപ്പോള്‍ മലയാളികള്‍ ഇദ്ദേഹത്തോട് ചോദിക്കുന്നത്.

 

robin radhakrishnan dance pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES