Latest News

'ആ രംഗം പിറ്റേന്നെടുക്കാമെന്ന് പറഞ്ഞപ്പോൾ അന്ന് രാത്രി മുഴുവൻ ഞാൻ കരഞ്ഞു; സൂര്യ നായകനാകുന്ന എൻജികെയുടെ സെറ്റിൽ വെച്ചുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് നടി സായി പല്ലവി

Malayalilife
'ആ രംഗം പിറ്റേന്നെടുക്കാമെന്ന് പറഞ്ഞപ്പോൾ അന്ന് രാത്രി മുഴുവൻ ഞാൻ കരഞ്ഞു; സൂര്യ നായകനാകുന്ന എൻജികെയുടെ സെറ്റിൽ വെച്ചുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് നടി സായി പല്ലവി

ലയാളത്തിന്റെ 'മകളാണ്' പ്രിയനടി സായി പല്ലവി. പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരം ഇപ്പോൾ തമിഴും തെലുങ്കും കന്നഡവും കടന്ന് മുന്നേറുകയാണ്. ഈ വേളയിലാണ് തമിഴ് സൂപ്പർ താരം സൂര്യ നായകനാകുന്ന ചിത്രം എൻജികെയുടെ സെറ്റിൽ വച്ചുണ്ടായ അനുഭവം താരം വെളിപ്പെടുത്തുന്നത്. സൂര്യയുടെ ഏറ്റവും പുത്തൻ ചിത്രമായ എൻജികെ പൊളിറ്റിക്കൽ ത്രില്ലറാണ്.

സിനിമയിലെ ഒരു പ്രത്യേക രംഗം ചിത്രീകരിക്കുമ്പോൾ സംവിധായകന്റെ പ്രതീക്ഷയ്ക്കൊത്തുള്ള പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതിരുന്നതിനെക്കുറിച്ചാണ് സായി പല്ലവി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ആ ഷോട്ട് പിറ്റേദിവസത്തേക്ക് നീട്ടിവെച്ചപ്പോൾ താൻ അക്ഷരാർത്ഥത്തിൽ തളർന്നുപോയെന്നാണ് നടിയുടെ വാക്കുകൾ.'

ആ ദിവസം മുഴുവൻ ഞാൻ കരയുകയായിരുന്നു. വീട്ടിൽചെന്ന് മെഡിസിന് തിരിച്ച് പോകുവാണെന്നും ഞാൻ ഒരു നല്ല നടിയല്ലെന്നും അമ്മയോട് പറഞ്ഞു. ഭാഗ്യത്തിന് അടുത്തദിവസം എന്റെ ആദ്യ ടേക്ക് തന്നെ ഓക്കെയായി', നടി പറഞ്ഞു.നടൻ സൂര്യയും സെൽവരാഘവന്റെ പ്രതീക്ഷയ്ക്കൊപ്പമെത്താൻ പല ടേക്കുകൾ എടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് തനിക്ക് സമാധാനമായതെന്നും സായി കൂട്ടിച്ചേർത്തു.

പ്രേമത്തിലെ മലരിന് പിറന്നാൾ ആശംസയുമായി നടൻ നിവിൻ പോളി ഈ മാസം ആദ്യ വാരം രംഗത്തെത്തിയത് ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. പ്രേമത്തിലെ ചിത്രത്തിനൊപ്പമായിരുന്നു നിവിന്റെ സന്ദേശം.

മികച്ചൊരു വർഷമാകട്ടെ കടന്നുവരുന്നതെന്ന് കുറിച്ച നിവിൻ അനുഗ്രഹവും പങ്കുവച്ചു. ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ സായി പല്ലവിയുടെ മറുപടിയുമെത്തി. നന്ദിയറിയിക്കുന്നതായിരുന്നു സായിയുടെ മറുപടി. എന്തായാലും ട്വിറ്ററിൽ ആരാധകർ വലിയ ആഘോഷമാക്കുകയാണ് നിവിന്റെ ആശംസയും സായിയുടെ മറുപടിയും

Read more topics: # sai pallvi about ngk movie
sai pallvi about ngk movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES