ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നടനാണ് സൈജു കുറുപ്പ്. നിരവധി മലയാള ചലച്ചിത്രങ്ങളിൽ നായകനായും വില്ലനായും സഹനടനായും വേഷമിട്ടു. ഏതാനും തമിഴ് ചിത്രങ്ങളിലും അഭിനയിച്ച ഇദ്ദേഹം അനിരുദ്ധ് എന്ന പേരിലും അറിയപ്പെടുന്നു. എന്നാലിപ്പോൾ സിനിമയിൽ വേണ്ടത്ര അവസരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോൾ സംവിധാനം ചെയ്താലോയെന്ന് ആലോചിച്ചിട്ടുണ്ടെന്ന് താരം തുറന്ന് പറയുകയാണ്.
അന്നത്തെ പ്രായത്തിന്റെ പക്വതക്കുറവായിട്ടെ അതൊക്കെ തോന്നിയിട്ടുള്ളൂ. ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണ് സംവിധാനമെന്ന് പിന്നീട് മനസ്സിലായി. എനിക്ക് തെറ്റില്ലാതെ ചെയ്യാൻ കഴിയുന്ന ജോലിയാണ് അഭിനയം. അത് വൃത്തിയായി ചെയ്യുന്നതല്ലേ അതിന്റെ ഭംഗി.
നന്നായി സംവിധാനം ചെയ്യാൻ അറിയാവുന്ന ഒരുപാടു പേർ ഇന്ന് മലയാള സിനിമയിലുണ്ട്. ഭാവിയിൽ സിനിമ നിർമ്മിക്കണമെന്ന് ആഗ്രഹമുണ്ട്. സിനിമയിൽ നിന്ന് അത്യാവശ്യം സമ്പാദ്യമൊക്കെ ലഭിക്കുന്ന അവസ്ഥയിൽ മാത്രമേ അങ്ങനെയൊരു തീരുമാനത്തിലേക്ക് നീങ്ങുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.