Latest News

ഞാന്‍ ഇപ്പോള്‍ ഇന്ത്യയില്‍ ആണ്;  ചില പുതിയ മലയാളം അല്ലെങ്കില്‍ മറ്റ് ഭാഷാ സിനിമകളില്‍ പ്രവര്‍ത്തിക്കണമെന്ന് പ്രതീക്ഷിക്കുന്നു;ആവശ്യമുള്ളവര്‍ക്ക് സമീപിക്കാം; ഇനിയും മലയാള സിനിമകളില്‍ അഭിനയിക്കണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് സാമുവല്‍ റോബിന്‍സണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Malayalilife

മലയാള സിനിമയില്‍ വീണ്ടും അഭിനയിക്കണമെന്ന ആഗ്രഹവുമായി സുഡാനി താരം സാമുവല്‍ റോബിന്‍സണ്‍. താനിപ്പോള്‍ ഇന്ത്യയിലുണ്ടെന്നും ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സോഷ്യല്‍മീഡിയ അക്കൗണ്ട് വഴി സന്ദേശം അയയ്ക്കണമെന്നും താരം പറയുന്നു.. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് സാമുവല്‍ ഇക്കാര്യം അറിയിച്ചത്.

ഞാന്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. ചില പുതിയ മലയാളം അല്ലെങ്കില്‍ മറ്റ് ഭാഷാ സിനിമകളില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പുതിയ മൂവി ഓഫര്‍ ഉപയോഗിച്ച് നിങ്ങള്‍ എന്നെ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എന്റെ ഇമെയില്‍ വിലാസം [email protected] ആണ്. എന്റെ ഇന്ത്യന്‍ നമ്പറിനായി നിങ്ങള്‍ക്ക് എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സന്ദേശമയയ്ക്കാനും കഴിയും.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സാമുവല്‍ തന്റെ കാമുകിയുടെ ചിത്രവും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. കാമുകിക്കൊപ്പം ഡല്‍ഹിയിലാണ് സാമുവല്‍ ഇപ്പോള്‍.ഒഡിഷ സ്വദേശിയും അഭിഭാഷകയുമായ ഇഷാ പാട്രിക്ക് ആണ് സാമുവലിന്റെ കാമുകി.സുഡാനിക്കു ശേഷം സാമുവല്‍ അഭിനയിച്ച മലയാള സിനിമയായിരുന്നു  ഒരു കരീബിയന്‍ ഉടായിപ്പ്. ചിത്രം തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് അഭിനയിച്ച 'പര്‍പ്പിള്‍' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.

Read more topics: # സാമുവല്‍,#
samuel robinson facebook post about

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES