മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് സംയുക്ത വര്‍മ്മയും ബിജു മേനോനും. വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ചുവെങ്കിലും സംയുക്തയുടെ വിശേഷങ്ങളെല്ലാം ആരാധകര്ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ കുടുംബസമേതമുള്ള ഫോട്ടോയുമായെത്തിയിരിക്കുകയാണ് പ്രിയതാരം.
കുടുംബസമേതമായുള്ള ഫോട്ടോയാണ് സംയുക്ത പോസ്റ്റ് ചെയ്തത്. ജാക്കറ്റും തൊപ്പിയുമിട്ട് സ്‌റ്റൈലിഷ് ലുക്കിലാണ് ബിജു മേനോന്‍. മകനും സംയുക്തയുമാവട്ടെ ചിരിച്ച മുഖത്തോടെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. എങ്ങോട്ടേക്കാണ് നിങ്ങളുടെ യാത്രയെന്നായിരുന്നു ആരാധകരുടെ ചോദ്യം.
തണുപ്പുള്ള ഏതോ സ്ഥലത്തേക്കാണ് പോവുന്നതെന്ന് തോന്നുന്നു, എന്തായാലും യാത്രാമംഗളങ്ങള്‍. മകന്‍ അമ്മയേക്കാളും വളര്‍ന്നല്ലോയെന്നുള്ള കമന്റുകളും ചിത്രത്തിന് താഴെയുണ്ട്.