ജാനേമന്‍ എന്ന വമ്പന്‍ ഹിറ്റിനു ശേഷം ചിയേര്‍സ് എന്റ്ര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേര്‍ന്നു നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് 'ജയ ജയ ജയ ജയഹേ'. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്
ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേയ്ക്ക് സര്‍പ്രൈസ് വിസിറ്റ് നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ബേസിലും ദര്‍ശനയും സഞ്ജുവുമൊത്തുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
നടനും സംവിധായകനുമായ ബേസില്‍ ജോസഫുമായി സൗഹൃദം പുലര്‍ത്തുന്നയാളാണ് സഞ്ജു. അയര്‍ലാന്‍ഡിന് എതിരെയുള്ള പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു ട്രെയിനിംഗ് സെഷനുകള്‍ക്ക് വേണ്ടി പോകുന്നതിനു മുന്‍പാണ് സെറ്റിലെത്തിയത്.
അജുവര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സദ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കോമഡി എന്റര്‍ടെയ്നറിലെ മറ്റ് താരങ്ങള്‍.
മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ വിപിന്‍ ദാസാണ് സംവിധായകന്‍.കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.