തൊടുപുഴയുടെ സൗന്ദര്യം ആസ്വദിച്ച് ബാപ്പൂട്ടിയോടൊപ്പം സന്തോഷ് ശിവന്‍
എം.ടിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം ആണ് സമൂഹ മാദ്ധ്യമത്തില്‍ വൈറലാകുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ ആണ് ചിത്രം പങ്ക് വച്ചത്.
മോഹന്‍ലാല്‍ ബാപ്പൂട്ടി എന്ന നായക കഥാപാത്രത്തിന്റെ വേഷത്തിലാണ്. ചിത്രത്തിന്റെ ഛായാഗ്രാഹകനാണ് സന്തോഷ് ശിവന്‍. തൊടുപുഴയുടെ പ്രകൃതിരമണീയതയിലാണ് ഇന്ത്യന്‍ സിനിമയുടെ അഭിമാന പ്രതിഭകള്‍ ഒത്തുചേര്‍ന്ന ചിത്രം. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായി സന്തോഷ് ശിവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചതും സന്തോഷ് ശിവന്‍ തന്നെ.
ബറോസിനു ശേഷം സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ഓളവും തീരവും. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ചിത്രം പ്രതീക്ഷിക്കുകയാണ് ആരാധകര്‍.