ഒരു വടക്കൻ സെൽഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം 'സത്യം പറഞ്ഞാ വിശ്വസിക്കുവോ?'യുടെ രണ്ടാമത്തെ ടീസർ ശ്രദ്ധേയമാകുന്നു. ഒരിടവേളയ്ക്ക് ശേഷം സംവ്യത സിനിമയിലേക്ക് തിരികെയെത്തുന്ന ചിത്രത്തിൽ തനി നാട്ടിൻപുറത്തുകാരിയുടെ ലുക്കിലാണ് ഉള്ളത്.
ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ ബിജു മേനോന്റെ ഭാര്യയുടെ വേഷമാണ് സംവൃത അവതരിപ്പിക്കുന്നത്. അലൻസിയർ, സൈജു കുറുപ്പ്, സുധി കോപ്പ , സുധീഷ് , ശ്രീകാന്ത് മുരളി , വെട്ടുക്കിളി പ്രകാശ്, വിജയകുമാർ, ദിനേശ് പ്രഭാകർ, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.
ഗ്രീൻ ടിവി എന്റർടെയിനർ, ഉർവ്വശി തിയേറ്റേഴ്സ് എന്നിവയുടെ ബാനറിൽ രമാദേവി, സന്ദീപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാൽ. ഷാൻ റഹമാന്റേതാണ് സംഗീതം. ജൂലൈ 12 ന് ചിത്രം തിയേറ്ററുകളിലെത്തും.